Archives / May 2018

ഇന്ദുലേഖ വയലാർരാമവര്മ
വയൽക്കിളികൾ

കണ്ണുനട്ടിരിപ്പു
കർഷകർ,വൃദ്ധജനങ്ങൾ
വയൽക്കിളിപ്പാടുംപാട്ടിൽ
വാർന്ന വേർപ്പിൻ തുള്ളികൾ
വികസനംവരുന്നു,!
വിഴുപ്പുകൾപോലെന്നും,
വിതയ്ക്കുംനെൽവയലുകളും
വിയർക്കാതെഉണ്ണും,അന്നം
വിതുമ്പുംമനുഷ്യൻ്റെഉയിരല്ലോ
യന്ത്രംകൊയ്യുംവയലുകളെങ്കിലും
മനുഷ്യപ്രയത്ന,മകുടങ്ങൾ
മൂടരുതവയേ,മൂഢന്മാരേ
ലക്ഷം കാശിൻ,പൊല്ലാപ്പാൽ
വികസനംവേണം,റോഡുകൾ വേണം
വയലിനുമേലെപ്പാലംകെട്ടി,
യാത്രാവേളകൾസുഗമമാവാൻ
വയൽക്കിളികളേകൊല്ലരുതേ
വിശന്നുകരയും,പ്രാണനു
അന്നവുംജലവുംമുട്ടരുതേ
ദൈവനാടെന്നപേരുകൾനാളേ
ചെകുത്താൻവന്നുവിഴുങ്ങരുതേ
ദാരിദ്യംപോലെ,വന്നെത്തുകില്ലേ
നിറഞ്ഞകണ്ടൽമരങ്ങളും
നിറഞ്ഞപുഴമനസ്സുകളും
ഉറവവറ്റാത്തകാട്ടരുവികളും
ഉറ്റവരില്ലാതെ,വരളുന്നു
ഇന്ന്,വർഗ്ഗസ്നേഹംമറയുന്നു
മാലിന്യംമണ്ണിലിളിയ്ക്കുന്നു
വയലുകൾ,വീർപ്പുമുട്ടുന്നൂ
വികസനമലറിചിരിയ്ക്കുന്നു
അവ,ഫയലുകൾക്കുള്ളിൽ
മരിയ്ക്കുന്നു,പണം,ചിരിയ്ക്കുന്നു

Share :