Archives / May 2018

ഇന്ദുലേഖ വയലാർരാമവർമ്മ
ചൂട്

ചൂട്
*******
കത്തുന്നുകാടുകൾ!
കരിമേഘകുപ്പായമിട്ടു
കാറ്റിൽപുകച്ചുരുളുകൾ
കരിയിലകൾപറന്നകലുന്നു

കേട്ടോ,വന,ഗർജ്ജനം
കണ്ടോ,വനഹൃദയം
അലഞ്ഞെത്തിയ,അഗ്നി
അഴലോടെ,ആർത്തിയോടെ,

കരിയുന്നകരിയിലകൾ
കരയുന്നഗോത്രങ്ങൾ
കാതടപ്പിയ്ക്കുംവെടിമുഴക്കം
കാട്ടാനകൾകാടിറങ്ങുന്നു

എന്തിനുമേതിനുംകാരണം
എരിയുന്നസൂര്യൻ്റേനോട്ടം
ചൂടിൽ,ജലാശയംഭീതിയാൽ
മണ്ണിലേയ്ക്കുൾവലിയുന്നു

മരണംമണത്തുനടക്കുന്നു
മധുതേടിലയുന്നു,മത്തരാം
മനുഷ്യകീടങ്ങളീതീരങ്ങളിൽ
കൊത്തിനുറുക്കുന്നു,സ്നേഹം

കാടത്തംവന്നതോഈ
കൊടുംചൂടുപിടിച്ചരക്ത
ധമനികളിലൂടേ,സംസ്ക്കാര
ശൂന്യതയിലൂടേ,നടന്നടുക്കുന്നൂ

നിർത്തുക,മനുഷ്യാനിൻ
ദുര്യപയോഗങ്ങൾ,വെറുതേ
കളയല്ലേ,കാടിൻ,വിഭവങ്ങൾ
പാറകൾ,പുൽമേടുകൾ
കുന്നുകൾ,കാട്ടാറുകൾ

അരിയില്ലാ,പണിയില്ലാ
പണമില്ലാ,പലതരംരോഗം
പലതരംവൈറസുകൾ
അടിക്കടിപ്പെരുകുന്നു

ചൂടിനെ,നേരിടേണം
കാടിനെകാത്തിടേണം
ഹരിതകോമള,സസ്യജാലം
നന്മയോടേ,കാത്തിടേണം

വരികമക്കളേ,വരികസോദരേ
കാത്തിടാനൊരു,ശപഥത്തിനായ്
കാത്തിരിപ്പുപ്രകൃതീ
നിറഞ്ഞ ഹൃദയവുമായി
ഇന്ദുലേഖവയലാർരാമവർമ്മ

Share :