Archives / May 2018

രാജു.കാഞ്ഞിരങ്ങാട്
പാത

പാത
========
പഴയൊരാ പാതകൾ
അടച്ചു കെട്ടീടുന്നു
മുള്ള്,മുരിക്ക് ,കുപ്പിച്ചില്ലുകൾ
നിരത്തുന്നു
പഴമ്പുരാണങ്ങളെ കിളച്ചു മറിക്കുന്നു
ചരിത്രത്തെച്ചോരയാൽ ചോർത്തി
ക്കളയന്നു
പുത്തനാം തത്വത്തെ പത്തരമാറ്റെന്ന
പുത്തനാം പത്രത്തിൽ പൊതിഞ്ഞു
നൽകീടുന്നു
ചോദ്യങ്ങൾ ചോദിക്കവേണ്ടിനിച്ചോദിച്ചാൽ
ചോരച്ചപാടുകൾ മാത്രമാകും ബാക്കി.
വെട്ടുകമാളോരെ പാത പലപാടും
ഒരു പാതയടക്കുമ്പോൾ പലപാത തുറക്കുക
ചോദ്യങ്ങൾ ചോദിച്ചേ പോവുക നിങ്ങൾ
അരിയുന്നൊരു നാവ് നൂറായ്മുളച്ചിടും
സംശയം മാറ്റുവാൻ പിന്നെയും പിന്നെയും
സംശയത്താൽ നിങ്ങൾ സംശയം മാറ്റണം
പാടുക പാതാളത്തോളമറിയട്ടെ
ആടുക ആരവമെങ്ങുമുയരട്ടെ
കിനാവിന്റെ വക്കത്തുനിന്നുമുണരുക
ജീവിത സ്വപ്നത്തിലേക്കു നടക്കുക
കെട്ട കാലത്തിലും കൊട്ടണം ചെണ്ടകൾ
കെട്ടു പൊട്ടിച്ചുസദ്ചിന്ത മുന്നേറണം
കാലങ്ങൾ കാത്തു നിൽക്കില്ലെന്ന- തോർക്കണം
കരിയിലയല്ലനാമെന്നറിഞ്ഞീടണം
..........................

Share :