Archives / May 2018

Dr .അച്യുത്ശങ്കർ S നായർ
മാധ്യമലോകത്ത് ഓൺലൈനിന്റെ പ്രസക്തി


കല്ലിൽ എഴുതിക്കൊണ്ടിരുന്നതിൽ നിന്ന് താളി ഓലയിലേക്കും കടലാസിൽ നിന്ന് കമ്പ്യൂട്ടർ സ്‌ക്രീനിലേക്കും മൊബൈൽ സ്‌ക്രീനിലേക്കും എത്തി നിൽക്കുകയാണ് മാധ്യമത്തിന്റെ വേദി .അടുത്തിടക്ക് ഒരു പത്രപ്രവർത്തകൻ സൂചിപ്പിച്ചതാണ് ഇത് . കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ കമ്പ്യൂട്ടർ വഴി വായിക്കുന്നതിലും ഏകദേശം 4 ഇരട്ടിയാണ് മൊബൈലിൽ ആ പത്രം വായിക്കുന്നത് . കടലാസിൽ പത്രം അച്ചടിക്കുന്നത് തുടരുന്നു എങ്കിലും അത് മൊബൈലിൽ കൂടെ വായിക്കുമ്പോൾ അല്ലെങ്കിൽ ഓൺലൈനിൽ വായ്ക്കുമ്പോൾ അതിനു ഏറെ വലിയ ഒരു വ്യത്യാസമുണ്ട് . നാം മാത്രമായിരിക്കില്ല ആ വാർത്ത വായിക്കുന്നത് . വാർത്തയുടെ മൂല്യം എന്ന് പറയുന്നത് എത്രപേർ ആ വാർത്തയോട് പ്രതികരിച്ചു എന്നതുകൂടി ചേർന്നതാണ് .

ഒരു വാർത്ത വൈറൽ അയി എന്ന് പറയുമ്പോൾ നമ്മൾ മനസ്സിലാകുന്നത്‌ അതാണ് ,ആ വാർത്ത ഒരുപാട് പേരുടെ ജനശ്രദ്ധ ആകർഷിച്ചു എന്ന് തിരിച്ചറിവോടു കൂടി അത് വായിക്കുമ്പോൾ അത് വളരെ വ്യത്യസ്തമായിട്ടാണ് നമ്മൾ കാണുന്നത് .ഇത് കടലാസ്സിൽ അടിച്ച ഒരു പത്രത്തിന് ചെയ്യാൻ ഒക്കുന്ന കാര്യമല്ല .കൂട്ടായ വാർത്ത സ്വീകരണം അല്ലങ്കിൽ കൂട്ടായ വിജ്ഞാന സമ്പാദനം എന്നു പറയുന്നത് ഓൺലൈനിൽ മാത്രം സാധ്യമായിട്ടുള്ള ഒരു കാര്യമല്ല.മറ്റൊന്ന് നമ്മുടെ ആധുനിക കാലത്തെ മൊബൈൽ സാങ്കേതിക വിദ്യയുടെ ഉപയോഗം കാരണം നമ്മുക്ക് ചിത്ര-രൂപേണയും അത്പോലെ വളരെ ചെറിയ ശകലങ്ങാളായും അതുകൂടാതെ വായിച്ചാൽ ഉടനെത്തന്നെ നമുക്ക് നമ്മുട സുഹൃത്തുക്കളുമായും വേണ്ടപ്പെട്ടവരുമായും അത് പങ്കു വക്കുവാനും ചർച്ച ചെയ്യാനുമുള്ള സജ്ജീകരണത്തോടുകൂടി വരുമ്പോൾ മാത്രമേ ഇന്നൊരു വായനക്ക് പൂർണത കൈവരുന്നുള്ളു .

ഇതെല്ലാം സാധ്യമാക്കുന്നത് ഓൺലൈൻ എന്നൊരു വേദി തന്നെയാണ് . അതോടൊപ്പം ഓൺലൈൻ അല്ലാതിരുന്ന കാലത്ത് വായനയുടെ ലോകം സത്യം പറഞ്ഞാൽ വളരെ പരിമിതമായിരുന്നു . ആ പരിമിതി സൃഷ്ടിക്കുന്നത് പ്രസിദ്ധികരണങ്ങൾ ചെയ്യുമ്പോൾ അവരുടെ എഡിറ്റർസ് അവർ സൃഷ്ടിക്കുന്ന ഒരു അദൃശ്യമായിട്ടുള ഒരു മതിലാണ് ഇത് ശരിക്കും ഉണ്ടാക്കുന്നത് . അവരുടെ ചവറ്റു കുട്ടകൾ കടന്ന് അപ്പുറത്തേക്ക് വരുന്നത് മാത്രമേ നമുക്ക് വായിക്കാൻ സാധിക്കൂ . പലപ്പോഴും ചവറ്റു കുട്ടകളിൽ പോകേണ്ട കാര്യങ്ങൾ അപ്പുറത്തേക്ക് എത്തുകയും അപ്പുറത്ത് എത്തേണ്ട കാര്യങ്ങൾ ചവറ്റു കുട്ടകളിൽ വിക്ഷേപിക്കപ്പെടുകയും ചെയ്തെന്ന് വരാം . എന്നാൽ ഇന്ന് ഇത്തരത്തിലുള്ള വിവര കൈമാറ്റത്തിന് ഒരു വലിയ ജനാധിപത്യ വത്കരണം സംഭവിച്ചിട്ടുണ്ട് .

ആർക്കും എഴുതാം എന്തും എഴുതാം ആർക്കും പ്രതികരിക്കാം ഇതിനു ഒരു ആകെ തുക നിർവചിക്കാൻ ആർക്കും തന്നെ അവകാശമില്ല എപ്പോൾ എന്ത് ആര് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതിനേ നിയന്ത്രിക്കുന്ന ഒരു സംവിധാനവും ഓൺലൈൻ ലോകത്തില്ല ഇതെല്ലം പുതിയ ഒരു വായന അനുഭവത്തെ പുതിയ പ്രസിദ്ധികരണ സമ്പ്രദായങ്ങളെയും എല്ലാം തന്നെ വേറിട്ടു നിർത്തുന്ന പ്രതിഭാസങ്ങളാണന്നാണ് എനിക്ക് തോന്നുന്നത് .അതോടൊപ്പം ദൃശ്യ -മാദ്ധ്യമങ്ങൾക്ക് ഉള്ള ഒരു പ്രത്യകത അച്ചടി മാധ്യമങ്ങൾക്ക് ഇല്ലാതിരിക്കുന്ന ഒരു കാര്യം അതിനകത്ത് ചിത്രരൂപേണ അതു പോലെ വീഡിയോ കൂടി ചേർന്നുള്ള ലേഖനങ്ങളും വാർത്തകളും ഒക്കെ വരുക ,ഈ അർത്ഥങ്ങളിലൊക്കെ ഒരു സാധാരണ മാധ്യമത്തിൻ്റെ പ്രേസക്തി വളരെയേറേ വത്യാസമായി ഭവിച്ചിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയത് .ആധുനിക കാലഘട്ടത്തിലെ മനുഷ്യൻ നേരിടുന്ന വലിയ ഒരു വെല്ലുവിളി അവന് വിവരങ്ങളെ സാംശീകരിച്ചെടുക്കാനുള്ള കഴിവ് നിരന്തരം കുറഞ്ഞു വന്നിരിക്കുന്നു എന്നുള്ളതാണ് .Attention deficency syndrome എന്ന് നമ്മളിന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഒരു കാര്യത്തിനെയാണ് ഞാൻ ഇന്ന് സൂചിപ്പിക്കുന്നത് .ഒരു മിനിറ്റോ ഒന്നര മിനുറ്റോ കൊണ്ടോ ഒരു വ്യക്തിയുടെ ശ്രദ്ധ ആകർഷിക്കാൻ സാധിക്കാത്ത ഒരു ലേഖനത്തിനോ വിവരസ്രോതസിനോ നിലനിൽപ്പില്ല എന്നുള്ള ഒരു അവസ്ഥയിലേക്ക് നമ്മൾ വളരെ പെട്ടന്ന് നീങ്ങിക്കൊണ്ടിരിക്കുകയാണ് .

Share :