ഹരിത ഹരീഷുമായുള്ള അഭിമുഖം
Q .ആദ്യമായി തന്നിൽ ഒരു ഗായികയുണ്ടന്ന് മനസിലാക്കിയത് ആര് ?തുടർന്ന് പ്രോത്സാഹനം നൽകിയതാര് ?
ആദ്യമായി എന്നിൽ ഒരു ഗായികയുണ്ടന്ന് മനസിലാക്കിയത് എൻ്റെ അച്ഛനും അമ്മയും തന്നെ ആണ് .പിന്നെ കുഞ്ഞിലേ മുതലെ ഞാൻ പാട്ടിലല്ല ഡാൻസിലായിരുന്നു , പാട്ടും ഉണ്ടായിരുന്നു കൂടെ .ഡാൻസിലായിരുന്നു കൂടുതൽ ശ്രദ്ധ അപ്പോൾ ഫാമിലി ഫ്രണ്ട്സും അച്ഛനും അമ്മയും എല്ലാവരും കൂടി പ്രോത്സാഹിപ്പിച്ചാണ് ഞാൻ പാട്ടിലേക്ക് വന്നത് .
നൃത്തം പഠിക്കുന്നുണ്ടാരുന്നു 6 ആം ക്ലാസ്സ് വരെ ഷാർജയിൽ ഉണ്ടായിരുന്ന വരെ ഡാൻസുണ്ടായിരുന്നു കൂടെ , പക്ഷേ അത്ര ഇമ്പോർട്ടൺസ് കൊടുത്തിരുന്നില്ല പാട്ടായിരുന്നു കൂടുതലും ഇഷ്ടവും .പിന്നെ ഡാൻസുണ്ടായിരുന്നു ഇപ്പോഴും ഡാൻസ് കളിക്കുന്നുണ്ട് പക്ഷേ ഇപ്പോൾ പാട്ടിലേക്കാണ് കൂടുതൽ ശ്രദ്ധ .
Q ,സംഗീതം അഭ്യസിച്ചതിനെ കുറിച്ചും ഗുരുവിനെ കുറിച്ചും ?
ഞാൻ സംഗീതം 3 വയസ്സുമുതൽ പഠിക്കാൻ തുടങ്ങിയതാണ് . ആദ്യം ഞാൻ ഷാർജയിൽ കരളി ആർട്സ് എന്നൊരു ഇന്സ്ടിട്യൂട്ടിലാണ് പഠിച്ചിരുന്നത് . ആദ്യമായി എന്നെ ഇന്സ്ടിട്യൂട്ടിൽ പഠിപ്പിച്ചത് മോഹൻ മാഷാണ് .അതുകഴിഞ്ഞ് അവിടെ മാഷുമാര് ചേഞ്ച് ചെയ്തു വന്നപ്പോൾ സജി മാഷിൻ്റെ അടുത്ത് പഠിച്ചു . പിന്നെ അതുകഴിഞ്ഞ് കുറച്ചുകാലം ഇൻസ്റ്റിട്യൂട്ട് മാറ്റി പ്രൈവറ്റ് ആയി പഠിക്കാൻ തുടങ്ങി .രാജേഷ് മാഷിൻ്റെ അടുത്തും വിജയകുമാർ മാഷിൻ്റെ അടുത്തും പഠിക്കാൻ തുടങ്ങി .അതിനു ശേഷം ആറാം ക്ലാസ്സ് കഴിഞ്ഞ് ഏഴാം ക്ലാസ്സുമുതൽ നാട്ടിലാണ് ,അപ്പോൾ ഇവിടെ വന്നപ്പോൾ ഞാൻ പഠിക്കുന്നത് ബാലമുരളി സർ ൻ്റെ അടുത്തും വാമനൻ നമ്പൂതിരി സർ ൻ്റെ അടുത്തുമാണ് പഠിക്കുന്നത് .
Q,ഇപ്പോൾ ഏതു ക്ലാസ്സിൽ പഠിക്കുന്നു ?
ഇപ്പോൾ ഞാൻ 9-ൽ പഠിക്കുന്നു.
Q , ഏത് ക്ലാസ്സിൽ പഠിക്കുമ്പോളായിരുന്നു ക്ലാസ്സിൽ അല്ലെങ്കിൽ സ്കൂളിൽ ഓപ്പൺ ഫോംസിൽ അല്ലെങ്കിൽ കുറെ ഓടിയൻസിനെ ഫേസ് ചെയ്ത് ആദ്യമായി പാടുന്നത് എന്നായിരുന്നു ? ഏതു ക്ലാസ്സിൽ ആയിരുന്നു ?
ഓടിയൻസിനെ ഫേസ് ചെയ്തിട്ടുണ്ട് കുഞ്ഞിലെ ഒരു കൃഷ്ണനായിട്ട് ശ്രീകൃഷ്ണജയന്തിക്ക് പോയിട്ടുണ്ട് .അന്ന് എനിക്ക് കണിക രാമചന്ദ്രൻ മാഷാണ് ആദ്യമായിട്ട് ഗിഫ്റ് തന്നത് .പിന്നെ പാട്ടും ഡാൻസുമൊക്കെ തുടങ്ങിയത് ഒരു രണ്ടാം ക്ലാസ് മൂന്നാം ക്ലാസ്സ് ഒക്കെ ആയപ്പോഴാണ് .ഇതൊക്കെ ഷാർജയിൽ ആയിരുന്നു .
Q ,ഇവിടെ വന്നതിനു ശേഷം ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ പാടിട്ടുണ്ടോ ?
ഇങ്ങോട്ട് വന്നതിനുശേഷം സ്കൂളുകളിലെ കലോത്സവം എൻ്റെ സ്കൂളിലെ ഞാൻ ഇപ്പോൾ ദേവി മാതാ യിലാണ് ഞാൻ പഠിക്കുന്നത് , അവിടെ കലോത്സവത്തിന് ഏഴാം ക്ലാസ്സിൽ പോകാൻ പറ്റിയില്ല കാരണം കുഞ്ഞുകുട്ടിയായിരുന്നു .അപ്പോൾ കഴിഞ്ഞ വർഷം എട്ടാം ക്ലാസ്സിൽ എനിക്ക് ജില്ലയിലും സംസ്ഥാന തലത്തിലും പോകാൻപറ്റി .
Q അതിന് പ്രൈസോക്ക കിട്ടിയിട്ടുണ്ടോ ?
അതിന് പ്രൈസ് കിട്ടിയാരുന്നു , ഞാൻ ജില്ലയിൽ ലൈറ്റ് മ്യൂസിക്കിനും ,ഒപ്പനക്കും ,ഗ്രൂപ്പ് സോങിനുമാണ് പോയിരുന്നത് . അതിന് മൂന്നിനും സംസ്ഥാനത്തിലും പ്രൈസ് കിട്ടിയിരുന്നു .
Q സിനിമയിൽ ആദ്യമായി പാടിയത് ഏതാണ് ? ഏതു സിനിമയിൽ ?
ഞാൻ ആദ്യമായി പാടിയത് അമീബയിലാണ്,അമീബയില് ഞാൻ ആദ്യമായി അഭിനയിക്കുകയും ചെയ്തിരുന്നു .
Q, അത് ഏതു വർഷമായിരുന്നു ?
2013 -2014 ന്റെ ഇടക്ക് . അതിൽ ഞാൻ പാട്ടുപാടിയതിൽ തന്നെയാണ് അഭിനയിച്ചിരിക്കുന്നത് അതിനകത്തു അനുമോൾ ചേച്ചിയുടെ കുട്ടിക്കാലമാണ് അഭിനയിച്ചിരിക്കുന്നത് . പാട്ടും ആ രംഗത്തിലാണ് ,പാട്ടിൻറെ മ്യൂസിക് ചെയ്തിരിക്കുന്നത് പാരിഷ് ചന്ദ്രൻ അങ്കിൾ ആണ് . പിന്നെ ബാലചന്ദ്രൻ ടെക്കിൻ കുമാറാണ് ലിറിക്സ് എഴുതിയിരിക്കുന്നത് .അങ്കിൾ എനിക്ക് ഒരു റിലേറ്റീവ്മാതിരിയാണ്.അങ്ങനെയാണ് എനിക്ക് ഒരു ചാൻസ് കിട്ടിയത് പാട്ടുപാടാനായിട്ട് .
Q , ഇനി എന്തൊക്കെയാണ് സ്വന്തമായി ഹരിതയ്ക്ക് പറയാനുള്ളത് ?
ഞാൻ ഇപ്പോൾ വിദ്യാധിരാജൻ മാഷിൻ്റെ ഒരു പാട്ട് പാടികഴിഞ്ഞു . ഇനി ഒരെണ്ണം കൂടി പാടാനുണ്ട് . ഭദ്രം എന്നു പറഞ്ഞൊരു പുതിയ ഒരു ആൽബമാണ് . കോണ്ടസ എന്നു പറഞ്ഞൊരു പുതിയ സിനിമ ഇറങ്ങാനുണ്ട് അതിനകത്ത് ഞാൻ പാടിട്ടുണ്ട്. പിന്നെ വിദൂരത്തിനകത്ത് രണ്ടു പാട്ടുകൾ പാടിട്ടുണ്ട് .
പിന്നെ ബോൺസായ് എന്ന് പറഞ്ഞൊരു സിനിമ ,പിന്നെ അച്ഛൻ തന്നെ ഭാര്യ എന്നൊരു സിനിമയിൽ പാട്ടുപാടികഴിഞ്ഞു അതിൽ സിദ്ധിഖ് അങ്കിളിൻ്റെ മോളായിട്ട് ആ പാട്ടിൽ അഭിനയിക്കുന്നുണ്ട് ,അത് അഭിനയിച്ചില്ല അഭിനയിക്കാൻ പോകുന്നേയുള്ളു . പിന്നെ കുറച്ച് സിനിമകളുടെ ഡിസ്കഷൻസ് വന്നിട്ടുണ്ട് .
Q ,പാട്ടും കലാകാരമായ കാര്യങ്ങളോടൊപ്പം പടുത്തതിൽ എങ്ങനെയാണ് ?
ക്ലാസ്സിൽ ഫസ്റ്റ് ഒന്നുമല്ല എങ്കിലും അത്യാവിശം നന്നായ് പഠിക്കും . ഈ തിരക്കിൻ്റെ ഇടക്കൊക്കെ പോകുമ്പോളും അത്യാവിശം നല്ല മാർക്ക് കിട്ടുന്നുണ്ട് .
Q, ഭാവിയിൽ ആരാകണം എന്നാണ് സ്വപ്നം കാണുന്നത് ?
എനിക്കൊരു വളരെ നല്ല ഒരു സിങ്ങർ ആകണം എന്നാണ് എൻ്റെ ആഗ്രഹം . വലിയ വലിയ സിംഗേഴ്സ് ഉള്ളപോലെ ചിത്ര ആന്റ്റി , സ്രേയ ഘോഷാൽ അവരെ പോലെ നല്ല സിങ്ങർ ആകാനാണ് എൻ്റെ ആഗ്രഹം .
Q , വീട്ടിൽ ആരൊക്കെയാണ് ഉള്ളത് ?
വീട്ടിൽ അച്ഛൻ , \\\\\\\\\\\\\\\'അമ്മ , പിന്നെ എനിക്കൊരു അനിയനുണ്ട് അവൻ ഇപ്പോൾ ആറാം ക്ലാസ്സിൽ പഠി ക്കുന്നു പേര് ആര്യൻ . ദേവ മാതാ സ്കൂളിൽ പഠിക്കുന്നു .
Q , ഇനി മോൾക്ക് എന്തെങ്കിലും പറയാനുണ്ടോ?
എനിക്ക് 2017 ൽ star icon അവാർഡും , The Pride of india എന്ന category യിൽ goa government നൽകുന്ന bhasker അവാർഡും കിട്ടുകയുണ്ടായി .. ഫസ്റ്റ് കേരളത്തിൽ നിന്ന് സെലക്ട് ചെയ്ത് വന്നൊരു മലയാളിയായിട്ട് മഹാരാഷ്ട്ര ജോർണലിസത്തിൽ നിന്ന് കിട്ടയ ഒരു
അവാർഡാണിത് , ബോബെയിൽ നിന്ന് star icon അവാർഡും. പിന്നെ എനിക്ക് എം . കെ ചന്ദ്രൻ സർ ,മിയ ചേച്ചി ഇവരൊക്കെ ഷാർജയിൽ ആയിരുന്നപ്പോൾ ഓരോ ഓർഗനൈസഷ(organzations ) ഒരു ഗ്രോവിങ് ടാലെന്റ്റ് ആയിട്ട് കുറച്ച് അവാർഡ് തന്നിട്ടുണ്ട് . ഷാർജയിലോക്കെ എല്ലാരും വളരെ നല്ല സപ്പോർട്ടാണ് .
Q, ഇതുവരെ പാടിയതിൽ മോൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഏറ്റവും നല്ല ഗാനം ഏതാണ് ?
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടെന്നു പറയുകയാണെങ്കിൽ ഞാൻ വിദ്യാധരൻ മാഷിൻ്റെ ഒൻപത് പാട്ടുകൾ ദേവിയുടെ ഒരു ആൽബം ചെയ്തിട്ടുണ്ട്. ഒൻപത് മികച്ച ദേവിയുടെ അമ്പലങ്ങളിൽ നിന്നും കുറച്ച് പാട്ടുകൾ ഉണ്ടാക്കിയിരുന്നു മാഷ് . അപ്പോൾ അതിൽനിന്ന് പാടിയ ഒരു പാട്ടുണ്ട് . \\\\\\\\\\\\\\\"ഏകാന്ത കാന്താര ...........\\\\\\\\\\\\\\\" ആ പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് . വിദ്യാധരൻ മാഷാണ് മ്യൂസിക് . അതിൻ്റെ ലിറിക്സ് എഴുതിയിരിക്കുന്നത് എസ്. രമേശൻ നായർ സർ .