Archives / May 2018

അശോകൻ പുതുപ്പാടി
സമ്മർ ക്യാമ്പ്

കുട്ടികളെ ആവേശഭരിതരാക്കി നാടക ശില്പശാല

പബ്ളിക് ലൈബ്രറി സമ്മർ സ്കൂൾ കുട്ടികളുടെ നടനാവേശം വാനോളമുയർത്തി നാടക ശില്പശാല സമാപിച്ചു. കഴിഞ്ഞ 11 ന് തുടങ്ങിയ അവധിക്കാല ക്യാമ്പിൽ രണ്ടു ദിവസമാണ് നാടക ക്യാമ്പ് ഒരുക്കിയത്.നാടകത്തിലെ പാഠങ്ങൾ, പാഠങ്ങളുടെ സംവേദന മാർഗങ്ങൾ, അഭിനയ മുഹൂർത്തങ്ങൾ, വിഷയതെരെഞ്ഞെടുപ്പ് തുടങ്ങി പ്രാഥമിക പാഠങ്ങളിലൂടെ നടന ലോകത്തേക്ക് കുട്ടികൾ നടന്നു നീങ്ങി. കഴിഞ്ഞ കാൽനൂറ്റാണ്ടായി കുട്ടികളുടെ നാടക രംഗത്ത് സജീവമായ വിതുര സുധാകരന്റെ നേതൃത്വത്തിലായിരുന്നു നാടക പരിശീലനം. നാനൂറോളം വരുന്ന കുട്ടികളെ അഞ്ചു സംഘങ്ങളാക്കി തീവ്രപരിശീലനത്തോടെയാണ് രണ്ടാം ദിനം തുടങ്ങിയത്.അതിനു ഫലമുണ്ടായി. കുട്ടികൾ ഒന്നാം തരം നാടകം വേദിയില വ ത രിപ്പിച്ചു. ഒരു പ്രാഥമിക പരിശീലനവുമില്ലാതെ കുട്ടികളുടെ ഉള്ളിൽ കിടക്കുന്ന നടനേയും നടിയേയും പുറത്തു കൊണ്ടുവരുന്ന പണിപ്പുര കൂടിയായി നാടക കളരി



പബ്ളിക് ലൈബ്രറിയിൽ ഇശൽ മുല്ല പൂത്തു

ക്ലാസിന്റെ ഭാഗമായി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയാണ് ഇമ്പമുള്ള പാട്ടുകൾ കൊണ്ട് കുട്ടികളിൽ ആനന്ദം നിറച്ചത്.മോയിൻകുട്ടി വൈദ്യർ, പുലിക്കോട്ടിൽ ഹൈദർ, പുന്നയൂർക്കുളം ബാപ്പു എന്നിവർ പാട്ടുകളിലൂടെ ലൈബ്രറിയിൽ നിറഞ്ഞു. കത്ത്, കുത്ത്, കമ്പി തുടങ്ങി വിവിധ പ്രാസ വൃത്തങ്ങൾ വിവരിച്ചുള്ള അവതരണം കുട്ടികളെ പാട്ടിന്റെ വിവിധ മേഖലകളിലേക്കു നയിച്ചു.ബദർ, ബദറുൽ മുനീർ ഹുസ്നുൽ ജമാൽ പാട്ടുകൾ, കത്ത് പാട്ടുകൾ, ചലച്ചിത്രഗാനങ്ങൾ എന്നിവ പാട്ടിന്റെ തനിമയിലേക്കുള്ള സഞ്ചാരമായിരുന്നു. മോയിൻകുട്ടി വൈദ്യർ അക്കാദമി മെമ്പർ സെക്രട്ടറി റസാഖ് പാട്ടുകളെ കുറിച്ച് ആ മുഖ പ്രഭാഷണം നടത്തി. പക്കർ മാറഞ്ചേരി, ഷാജഹാൻ മാറഞ്ചേരി എന്നിവർ ഗാനങ്ങൾ ആലപിച്ചു



പബ്ളിക് ലൈബ്രറിയിൽ ചിത്രകലാ കളരി

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ ത്രിദിന ചിത്രകലാ കളരി പബ്ലിക് ലൈബ്രറിയിൽ തുടങ്ങി. സമ്മർ സ്കൂളിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പിൽ മുപ്പതു കുട്ടികൾക്കാണ് പ്രവേശനം.അശ്വനി കുമാർ, വർഗീസ് പുനലൂർ, ഗോപി ദാസ് എന്നിവർ വിവിധ സെഷനുകളിൽ കളരി നയിക്കും. സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ. ശോഭന കളരി ഉദ്ഘാടനം ചെയ്തു. സമ്മർ സ്കൂൾ എം.ബി.ഗംഗാപ്രസാദ്, പ്രോഗ്രാം കൺവീനർ പി.യു.അശോകൻ എന്നിവർ പ്രസംഗിച്ചു

Share :

Photo Galleries