Archives / july 2021

സുജ ശശികുമാർ
ഓർമ്മകൾ പറയാത്തത്

ചിതലരിച്ച സ്വപ്നത്തിൽപ്പെട്ടുഴലു

മ്പൊഴും

ഓർമ്മകൾക്ക് പറയാനുണ്ടേറെ.

 

ഓർമ്മകൾ മിഴിചാരി നിൽക്കുമ്പോൾ

സ്വപ്നങ്ങൾ പടിയിറങ്ങുന്നു.

 

വെളിച്ചത്തെ പുതപ്പിച്ച കരിമ്പടക്കെട്ടിനുള്ളിൽ ഞെരിഞ്ഞമർന്ന് നീലാകാശം.

 

കരിന്തിരി കത്തി കെട്ടടങ്ങിയ വിളക്കു നോക്കി

വിതുമ്പുന്നു സന്ധ്യയും.

 

പകൽ മറഞ്ഞ ദു:ഖത്തിൽ

പറന്നു കൊതിതീരാത്ത കുഞ്ഞുപറവയും തേങ്ങിക്കരയുന്നു.

 

വെയിലിനെ വിഴുങ്ങിയ 

സന്ധ്യയെ ശപിച്ച്

തല താഴ്ത്തി നിൽക്കുന്നു

കാറ്റാടി മരങ്ങൾ.

 

കണ്ടു കൊതി തീരാത്ത കാഴ്ച്ചയ്ക്കു മറ പിടിച്ച രാവിനെ കണ്ണുരുട്ടി നോക്കുന്നു സൂര്യൻ.

 

ഇനിയുമുണ്ടാർമ്മകളേറെ

വിങ്ങുന്ന മനസ്സിൽ

താഴിട്ടുപൂട്ടിയത്

 

കരിമഷി പടരുന്ന ഓർമ്മച്ചെപ്പിനുള്ളിൽ

മധുരം നുണഞ്ഞ അമ്മിഞ്ഞപ്പാലിൻ ഗന്ധം.

 

അതിനിടയ്ക്ക് ഓടിയെത്തുന്നുണ്ട്

ഓർമ്മ തൻ കുപ്പിവളക്കിലുക്കം

പൊട്ടിച്ചിരിയുമായ്.

 

കാലങ്ങൾക്കപ്പുറത്തേയ്ക്ക്

എത്തി നോക്കി മടങ്ങാൻ ആവശ്യപ്പെട്ട്...

ഓർമ്മകളെന്നും.. ഓർമ്മകൾ മാത്രമാണെന്നോർമ്മിപ്പിച്ചു കൊണ്ട്...

 

Share :