സ്ഥിരംപംക്തി / കവിത

ലെച്ചൂസ് 

അനാഥ ബാല്യം

മകര മാസ മഴയിൽ 

സർക്കാർ ആശുപത്രിയിൽ 

അനാഥമായി അവൻ ജനിച്ചു

 

ആരോ ഭ്രാന്തി പെണ്ണിന്റെ 

ഉദരത്തിൽ കൊടുത്ത 

ഒരു കുരുന്ന് ജീവൻ

ആർക്കും വേണ്ടാത്ത

പാഴ് ജന്മമായി 

തെരുവിൽ പിറന്നു

 

അച്ഛൻ ആരെന്നോ

അമ്മ ആരെന്നോ 

അറിയാത്ത ഒരു കുഞ്ഞായി

ഏവരുടെയും കണ്ണിലെ കരടായി

തെരുവു തോറും അലയൻ ഒരു ജന്മം കൂടി.

Share :