Archives / july 2021

അസീം താന്നിമൂട്
കൃത്യ ഇന്‍റര്‍നാഷണല്‍ പൊയട്രി ഫെസ്റ്റിവലില്‍ മലയാളകവിത.....................

..
കെ സച്ചിദാനന്ദന്‍

അസീം താന്നിമൂട്

കൃത്യ ട്രസ്റ്റ് പൊയട്രി ടീം ജൂലൈ നാലു മുതല്‍ പതിമൂന്നുവരെ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പൊയട്രി ഫെസ്റ്റിവലില്‍ ലോക കവിതാ വിഭാഗത്തില്‍ മലയാള കവിതയെ പ്രതിനിധീകരിച്ച് അസീം താന്നിമൂട് പങ്കെടുക്കും.ജൂലൈ 
ഏഴിലെ രണ്ടാം സെഷനില്‍ ലോക കവിതാ അവതരണ വിഭാഗത്തിലാണ് അസീം താന്നിമൂട് കവിതകള്‍ അവതരിപ്പിക്കുക.പക്ഷിയെ വരയ്ക്കല്‍,ജലമരം,തുള്ളികള്‍,അതുമാത്രം മതി എന്നീ കവിതകളാണ് അസീം താന്നിമൂട് അവതരിപ്പിക്കുക.വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറ്റി അമ്പതോളം കവികള്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കും. 
നാലിന് ആരംഭിക്കുന്ന ഫെസ്റ്റിവെല്‍ പ്രശസ്ത കവി കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും.പ്രമുഖ പലസ്തീന്‍ കവി ഹനാന്‍ അവ്വാദ്,സൗത്ത് കൊറിയന്‍ കവി കോ ഉന്‍,ഫിലിംമേക്കറും കവിയുമായ വിഷാല്‍ ഭരദ്വാജ് എന്നിവര്‍ ഉദ്ഘാടന സെഷനില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.പ്രശസ്ത കവികളായ മാര്‍ഗരറ്റ് സെയിന്‍ (യുഎസ്എ)ഹാനി റൗളര്‍(നെതര്‍ലാന്‍ഡ്)നിലാംബ്രി ഘയി(യുഎസ്എ)സില്‍വിയ യൂജിന കാസ്റ്റിലറോ(യുഎസ്എ)
എന്നിവരും ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ച് അസീം താന്നിമൂട്(കേരള)ഡോ.പ്രതിഷ്ത പാണ്ഡ്യ(ഗുജറാത്ത്)സ്വാതി ദീപക് ദാമോദര്‍(മറാത്തി) എന്നിവരുമാണ് ഏഴാം തിയതിയിലെ രണ്ടാം സെഷനില്‍ പങ്കെടുക്കുക.

സാവിത്രി രാജീവന്‍,പിപി രാമചന്ദ്രന്‍,ആദിത്യ ശങ്കര്‍,ഡി യേശുദാസ്,വിജയരാജ് മല്ലിക,ഷൈജു അലക്സ് എന്നിവരാണ് ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന മറ്റ് മലയാള കവികള്‍.

  

,പിപി രാമചന്ദ്രന്‍

 

സാവിത്രി രാജീവന്‍

വിജയരാജ് മല്ലിക

ഡി യേശുദാസ്

ഷൈജു അലക്സ്

,ആദിത്യ ശങ്കര്‍

അസീം താന്നിമൂട്

തിരുവനന്തപുരം ജില്ലയിലെ 
നെടുമങ്ങാടിനു സമീപം താന്നിമൂട് ഗ്രാമത്തില്‍ ഇ അബ്ദുല്‍ റഹുമാന്‍റെയും എസ് സഫിയാ ബീവിയുടെയും മകനായി 1975ല്‍ ജനിച്ചു.സ്കൂള്‍-കലാലയ കാലം മുതല്‍ കവിതകള്‍ എഴുതുന്നു....മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെ കാവ്യരംഗത്തു പ്രവേശിച്ചു.

മുഖ്യധാര,സമാന്തര,ഓണ്‍ലൈന്‍ മാഗസിനുകളില്‍ കവിതകളും  റിവ്യൂകളും അനുഭവക്കുറിപ്പുകളും  എഴുതുന്നു. `കാണാതായ വാക്കുകള്‍'(ഡി സി ബുക്സ്) 

'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'(ഡി സി ബുക്സ്) എന്നീ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.2021 വര്‍ഷത്തെ മൂലൂര്‍ സ്മാരക പുരസ്കാരം മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് എന്ന സമാഹാരത്തിനു ലഭിച്ചു.വൈലോപ്പിള്ളി പുരസ്കാരം,വി ടി കുമാരന്‍ മാസ്റ്റര്‍ പുരസ്കാരം,വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്കാരം,തിരുനെല്ലൂര്‍ കരുണാകരന്‍ പുരസ്കാരം,മൂടാടി ദാമോദരന്‍ സ്മാരക പുരസ്കാരം,അനിയാവ സാഹിത്യ പുരസ്കാരം,യുവ സാഹിത്യ പുരസ്കാരം,കന്യാകുമാരി മലയാള സമാജം പുരസ്കാരം  തുടങ്ങിയ പുരസ്കാരങ്ങള്‍ ആദ്യ സമാഹാരമായ കാണാതായ വാക്കുകള്‍ക്കു ലഭിച്ചു.കേന്ദ്ര സാഹിത്യ അക്കാദമിയുടെ Anthology of poems in Malayalam(1980-2010) ഗ്രന്ഥത്തിലും പോണ്ടിച്ചേരി സര്‍വകലാശാല,കേരള സര്‍വകലാശാല,കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസുകളിലും കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ദേശാഭിമാനി ലേഖകനായി പ്രവര്‍ത്തിക്കുന്നു.

Share :