Archives / june 2021

പോതുപാറ മധുസൂദനൻ
വേണ്ട

മച്ചി വാക്കുകളിൽ

മധുരം ചേർത്തുള്ള

ഉച്ചഭക്ഷണം വേണ്ട

പക്ഷിശാസ്ത്രത്തിൻ്റെ

പതിപ്പിൽ കൊത്തിയ

പച്ചക്കിളിയും കൂട്ടിലാക്കിയ കാക്കാത്തിതള്ളയും വേണ്ട

പന്തിരുകുലത്തിൻ്റെ നെഞ്ചിൽ പന്തം

തെളിയിച്ച ഭ്രാന്തൻ്റെ ചിന്തകളും

തച്ചുശാസ്ത്രത്തെ തേച്ചുമിനുക്കിയ തച്ചൻ്റെ വീതുളിയും വേണ്ട.

 

യാഗ കുണ്ഡത്തിൽ നിന്നുയർന്നു വന്ന പായസത്തിൽ മറഞ്ഞിരുന്നപേറ്റുനോവും

ചിതൽ പുറ്റിലെ വാത്മീകിയും

ചിതലരിച്ച ഏടുകളും വേണ്ട.

 

ശിലായുഗത്തിലെ കൽമുനയും

ചിത്രഗുപ്തൻ്റെ കണക്കു പുസ്തകവും 

നീ വരച്ച വരകളും

ഞാൻ ഭ്രമിച്ചഭ്രമങ്ങളും വേണ്ട.

 

സ്വസ്ഥതയില്ലാത്ത കാലത്ത്

സ്വസ്ഥമായിരിക്കാൻ

എനിക്കു നീയം

നിനക്കു ഞാനും വേണ്ട.

 

 

 

 

Share :