Archives / june 2021

ഡോ.നിസ
   അസ്‌തിത്വം

കാണിക്കവെച്ചും
കാലു പിടിച്ചും
കയ്യാങ്കളി കാട്ടിയും
കാര്യംനേടുമീ നാട്ടിൽ

പ്രകൃതിയിലോരോന്നും
പലവിധ പ്രക്രിയകളാൽ
നിലനില്‍പിനായി
പഴുതുകൾ തേടുന്നു.

വളർന്നു പൊങ്ങിയും
പടർന്നു പന്തലിച്ചും
തുളഞ്ഞു കയറിയും
താങ്ങി നിര്‍ത്തുന്നു.

കുപ്പത്തൊട്ടിയിലും
കളകൾക്കിടയിലും
പ്രകാശിക്കുന്നുണ്ടൊരോരോ
കണ്ണഞ്ചിക്കും പുഷ്പങ്ങൾ.

സ്വാർത്ഥതാല്പര്യങ്ങൾ
ലക്ഷ്യം വെച്ച മനുഷ്യരോ
പരസ്പര സഹകരണം
പാടേ വർജ്ജിക്കുന്നു.

Share :