Archives / july 2021

നിത്യ ലക്ഷ്മി എൽ. എൽ. ഗവ:ആട്ട്സ് കോളേജ് തിരുവനന്തപുരം
മഴ, മണ്ണ്, പ്രതികാരം

മരച്ചില്ലകളിൽ, 

മഞ്ഞ് വീണ് തണുത്ത പ്രഭാതങ്ങളുടെ

ഓർമ്മകൾ കരിഞ്ഞു തുടങ്ങി. 

 

ഒരു പുഴയും കാടും കല്ലറയ്ക്കടിയിൽ 

ഒന്ന് ശ്വാസം കിട്ടുമോ എന്ന് പരതി നോക്കി.

 

അതൊരു കല്ലറയായിരുന്നു. 

അവൻ അതിനെ "ഫ്ലാറ്റ്"എന്ന് വിളിച്ചു. 

 

ഗോപുരത്തിനുള്ളിലിരുന്ന്, 

വെയിൽ നാളങ്ങളെ അവൻ പിടിച്ചുകെട്ടി. 

ഒരു പുക, ഒന്ന് വിയർപ്പുയരുന്ന ഗന്ധം.

അവളുടെ പ്രതികാരം അവനു മേൽ പതിച്ചു.

ജലത്തിന്റെ കണികകൾ

അവന് ഉമ്മകൾ നൽകി.

അനുസരണയുള്ള ഒരു കുട്ടി.

അവൻ അനങ്ങാതെ കിടന്നു. 

 

മൂന്നാമത്തെ പിടിയും വാരിയിട്ടപ്പോൾ, 

പതിഞ്ഞ സ്വരത്തിൽ മൺതരികൾ 

അവനോട് പറഞ്ഞു:

"ഞാൻ നിനക്ക് മാത്രം, 

കുറച്ചുകാലത്തേക്ക് സ്വന്തം. "

Share :