Archives / june 2021

പോതുപാറ മധുസൂദനൻ
കുളിരിൻ്റ വകഭേദം

ഇരുണ്ടുകൂടിയ ഇടവം

ചുരുണ്ടുകൂടിയ മനസ്സിൽ

ഇരച്ചു പെയ്യിച്ചു മേഘത്തെയലിച്ചിറക്കി മോഹത്തെ.

 

സുരത കിനാവിൻ്റെ

മഴപ്പെയ്ത്തിൽ

ഇടവക്കുളിരിൻ്റെ കളിയാട്ടം.

 

കുളിരിൻ്റെ ഉൾച്ചൂടിൽ നിന്ന് സ്ഖലിച്ച ഇന്ദ്രിയവും ഇടനെഞ്ചിൽ

കടിച്ച ഇണപ്പല്ലുകളും

മഴപ്പെയ്ത്തിനെ കൊതിയ്ക്കെ,

 

ആകാശ വെട്ടത്തിൻ്റെ

ഓട്ടക്കണ്ണുകൾ വീണ

ചേരിയിലെ കൂരകൾക്കുള്ളിൽ

മഴയുടെ ചോരക്കണ്ണുകൾ

ആഴ്ന്നിറങ്ങുമ്പോൾ

തൈപ്പൂയം തുള്ളി ഉയരുന്ന തേങ്ങലിൽ

നിറയുന്ന വിഭ്രാന്തികളിൽ

കുളിരിൻ്റെ വിറയലുകളിൽ നിന്ന് സ്ഖലിച്ച പ്രാണഭയം മഴപ്പെയ്ത്തിനെ ശപിക്കെ,

 

ഇവർക്കിടയിൽ മഴ

രൗദ്രമാകുന്നു.

 

ഇടിഞ്ഞിറങ്ങിയ

മൺകൂനകൾക്കുള്ളിൽ നിന്ന് കുളിര് ചൂടിയ

ആത്മാക്കൾ കുമിളുകളായ് മുളച്ചു വരുന്നു കാലങ്ങളിൽ .

 

 

 

Share :