Archives / june 2021

ഡോ.നിസ
നീതി നിഷേധം

പറയുക സുഹൃത്തുക്കളെ!
എന്താണ് നീതി നിഷേധം?

ഒരുനാളേവരും നിർബന്ധമായി
സേവനമെന്ന ലക്ഷ്യവുമായി
ആറുദിനം കർത്തവ്യങ്ങളിൽ
ആക്ഷേപമില്ലാതെ മുഴുകിയിരുന്നു.

മാനവരാശി മഹാമാരിയിൽ
വെന്തു നീറിയുരുകും വേളയിൽ
 കർമ്മങ്ങളിലിളവു ലഭിച്ച് ചിലർ
 വീട്ടിനുള്ളിൽ ആനന്ദിച്ചിരുന്നു.

ആഴ്ചയിൽ മൂന്നുദിനം മാത്രം
കാര്യാലയങ്ങളിലെന്നായിട്ടും
സഹകരണമെന്നത് നീതി നിഷേധം
സഹകരിക്കുകയെന്നതസാദ്ധ്യം.

കാരണമെന്തെന്നറിയാമോ
സഹപ്രവർത്തകർക്കിളവേറെ
പക്ഷഭേദമിവിടെ പ്രാബല്യം
കാരണം പറയുക ഭരണാധികാരി.

ഹാ കഷ്ടം ! ഈ മനുഷ്യ മനസ്സ്
വസ്തുതകൾക്ക് നേരെ കണ്ണടച്ച്
അവിവേകമാണന്നറിവുണ്ടെങ്കിലും
തനിക്കും കിട്ടണം പാതി പണം!

Share :