Archives / june 2021

സുഷമ.കെ.ജി
ഭ്രാന്തി

അനീതികൾ എതിർത്തപ്പോൾ

അവകാശങ്ങൾ ചോദിച്ചപ്പോൾ

അരുതെന്ന് വിലക്കിയപ്പോൾ

അസ്വസ്ഥരായവർ  വിളിച്ചു

"ഭ്രാന്തി"...!

അങ്ങനെ തെറ്റിനെ ശരികളാക്കി,

അവകാശങ്ങൾ നിഷേധിച്ച്,

അരുതുകൾ അവഗണിച്ച്,

അന്ധകാരത്തിൽ വെളിച്ചത്തെ

മറവു ചെയ്ത്..

അവർ സ്വസ്ഥരാകുമ്പോൾ

അവൾ അവളോട് ചോദിച്ചു

ആർക്കാണ് ഭ്രാന്ത്...?

അകം പൊള്ളിക്കരയുന്നൊരാൾ

അകത്തിരുന്ന് പറഞ്ഞു

'നിനക്ക്'...

അല്ലെങ്കിൽ,

അന്ധരെ ആനയെക്കാട്ടാൻ നീ

ശ്രമിക്കുമോ.?'

 

 

Share :