Archives / june 2021

മാത്യു പണിക്കർ
ഊഷ്മാവ്

വാക്കുകൾ ഒരു

ഘനദ്രവ്യമായിരുന്നെങ്കിൽ

നിന്റെ ശാപവചസുകൾ

നീ ഇഷ്ടപ്പെട്ടില്ലെങ്കിലും

നിന്റെ അരികിൽ തന്നെ വച്ചിട്ട്

ശാന്തചിത്തയായി ഞാൻ

അവിടെ  നിന്നും ഇറങ്ങി പോകുമായിരുന്നു.

 

പക്ഷെ അത്

മനസ്സാകെ ഇളക്കി മറിച്ചു കൊണ്ട്

ഒരു കൊടുംകാറ്റ് പോലെ

ഒടുവിൽ ഓടി തളർന്നു

മെല്ലെ ഘനീഭവിച്ചു

പിന്നെ ഉരുകി

കണ്ണീർധാരയാകുവാൻ 

എന്റെ ,മുറിയുടെ നാലു ചുമരുകളുടെ മാത്രം

സവിശേഷമായ എന്തോ

ഊഷ്മാവ്  തന്നെ വേണമെന്നതു

വിധിയുടെ ഹീനമായ നിര്ബന്ധബുദ്ധി !

 

Share :