Archives / june 2021

ഇന്ദുലേഖ വയലാർ
കുടത്തിലെ ഭൂതം

എത്ര എത്ര നല്ല കാര്യങ്ങൾ,

എത്ര എത്ര ഭംഗിവാക്കാൽ,

എത്ര പ്രാവിശ്യംചൊല്ലി ,"ഞാനെന്ന" കവിതാക്ഷര.

 

എന്നിട്ടും  കോവിഡേ നീ കേട്ടില്ലാ

എൻ്റെ  മാനസപുത്രിമാർക്ക്

എത്ര നീചയായ് നിന്നു നീയവർക്കരികേ 

 

ശ്വാസ നിശ്വാസങ്ങൾക്കു 

കടിഞ്ഞാണുമായി നിന്നതെന്തേ,

ഉത്തരം  ചൊല്ലണം  കവികളോട്,

മനുഷ്യ മനസ്സുകൾക്കെന്നും

കാവാലാളായി നില്ക്കും  കവിത

 

ഇനിയും പോകരുതോ? നിൻ

കയ്യിലെ  ചാട്ടവാർ  മടക്കുക

കലിയായി  വന്നു കനിവില്ലാതെ

എൻ കുഞ്ഞു പെങ്ങളേയും

മടിയിലിരുത്തി  പോയതല്ലേ

 

ഇനിയും  നിന്നെ  തുരത്താൻ

കവിതാക്ഷരങ്ങൾ മുന്നിലായ്

കവിഹൃദയങ്ങൾ ശക്തരാകും

കവിത ചിരിയ്ക്കും നിൻ്റെ 

കവിൾത്തടം  നീറി പുകയുന്നതും,

നിൻ്റെ  നിശ്ചലാവസ്ഥയ്ക്കായ്

 

നിൻ്റെ പൊട്ടിച്ചിരികൾ മായുന്നതും

ഒടുങ്ങാത്ത പകയുടെ കുടത്തിൽ

മറ്റൊരു ഭൂതമായി, നിന്നെയൊതുക്കി,

കടലിന്നാഴങ്ങളിലെറിയും

 നാടോടി  കഥകളിലെ ഭൂതമാകും,

കൊറോണയും  കോവിഡും

കഥകളിലെ ഭൂതമാകും.

 

കാലം കണ്ണടച്ചു തുറക്കും

പുത്തൻ ലോകം തുറന്നെത്തും

 മാനവ മനസ്സുകളിൽ ഒരു

നവോഥാനത്തിൻ പൂച്ചെണ്ടുമായി.

 

 

Share :