
2017 കേരള സർക്കാരിന്റെ ഫിലിം അവാർഡിനെ കുറിച്ച് ശ്രീ വിജയ് കൃഷ്ണന്റെ അവലോകനം
================================================================================================
പൊതുവെ ഇത്തവണ അവാർഡു കഴിഞ്ഞപ്പോൾ പതിവായി ഉണ്ടാകാറുള്ള പോലെ ആരവങ്ങൾ ഒന്നും കേട്ടില്ല .അപ്പോൾ അതിനൊരു വ്യാഖ്യാനം ഉണ്ടായത് അതു കുറ്റമറ്റ ഒരുഅവാര്ഡുപ്രഖ്യാപനം എന്ന നിലക്കാണ് .പക്ഷേ അത് തെറ്റാണ് കാരണം കോലാഹലങ്ങൾ ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട് . അതെപ്പോഴും നല്ലാതായ ഒന്നിനെ അംഗീകരിക്കില്ല എന്നുള്ളതുകൊണ്ടാവണമെന്നില്ല കാരണം കൊടുക്കുന്ന ആളുകളെല്ലാം തന്നെ തങ്ങൾക്കു അവാർഡുകിട്ടണം എന്നു വിചാരിച്ചാണ് ഇരിക്കുന്നത് ,അതു നൽകുക .അതിൽ എല്ലവർക്കും കൊടുക്കാൻ കഴിയില്ല ,പത്തു സിനിമകൾ വരുമ്പോൾ ഒന്നിനാണ് അവാർഡ് എങ്കിൽ ആ ഒമ്പത് പേരും നിരാശരാവുന്നുണ്ടാകും കാരണം അവാർഡുകിട്ടണ്ട എന്നുപറഞ്ഞു ആരും കൊടുക്കാറൊന്നുമില്ല .അപ്പോൾ അങ്ങനെ വരുമ്പോൾ അവർ അതിൽ കിട്ടാത്തവർ നിരാശ പ്രകടിപ്പിക്കും .
ശരിയല്ലാന്ന് പറയും അങ്ങനെ ശരിയല്ലാന്ന് പറയുമ്പോൾ ഉടൻ തന്നെ വിവാദം ഉണ്ടായി ,അല്ലങ്കിൽ ആ തീരുമാനം തെറ്റായിരുന്നു എന്നു പറയുന്ന ഒരു രീതിയാണ് ഇവിടെ ഉള്ളത് . അപ്പോൾ ഇത്തവണ അങ്ങനെ ഉള്ള പ്രതികരണം വലുതായി വന്നില്ല ,പക്ഷേ അതിനു പല കാരണങ്ങളുണ്ട് ,അതിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കാരണം വളരെ രസകരമാണ് . അതായത് ഏത് അവാർഡ് വന്നാലും തനിക്ക് കിട്ടിയില്ലെങ്കിൽ വലിയ ബഹളം ഉണ്ടാക്കുന്ന ഒരാൾ ഈത്തവണ ജൂറിയിൽ തന്നെ ഉണ്ടായി അപ്പോൾ അദ്ദേഹം ആണല്ലോ ഏറ്റവും കൂടുതൽ ബഹളം ഉണ്ടാക്കുന്ന അങ്ങനെ ഏറ്റവും കൂടുതൽ ബഹളം ഉണ്ടാക്കുന്ന ആൾ ജൂറിയിൽ ഉണ്ടായിരുന്നോണ്ട് ആ ബഹളം മാറിക്കിട്ടി . അപ്പോൾ അങ്ങനെ ഉള്ള ഒരു കാരണവും . പറയാം പക്ഷേ എനിക്കു തോന്നുന്നത് അതിനെക്കാളും ഒരു ഇതു ഈ കൊടുത്ത ചിത്രങ്ങളിൽ പലതും ആളുകൾ കണ്ടിട്ടില്ല .ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ഒക്കെ കിട്ടിയ ചിത്രങ്ങൾ പലതും ആളുകൾ കണ്ടിട്ടില്ല . കാണാത്തതുകൊണ്ട് ശരിയായ ചിത്രത്തിനാണോ കൊടുത്തത് അല്ലയോ , എന്നൊരു തീരുമാനത്തിലെത്താൻ ജനങ്ങൾക്കു കഴിഞ്ഞില്ല എന്നുവേണം പറയാൻ.
അതായിരിക്കാം പ്രീതികരണകൾ കുറഞ്ഞതിൻറെ ഒരു കാരണം ,പിന്നെ ഏറ്റവും നല്ലതെന്നു പറയുന്ന രണ്ട് അവാർഡുകൾ
അത് ഇന്ദ്രൻസിന് കിട്ടിയതും പിന്നെ എം കെ അർജുനൻ കിട്ടിയതുമാണ് .അതിൽ വലിയ അഭിപ്രായ വത്യാസം ഉള്ളവർ ആരുമുണ്ടാവാൻ ഇടയില്ല .
പക്ഷേ ഇന്ദ്രൻസ് നു കിട്ടിയത് ശരിയാണ് . ഇന്ദ്രൻസ് നു അങ്ങനെ ഒരു ചിത്രം ഉണ്ടാവുകയും കിട്ടാനുള്ള യോഗ്യത അദേഹത്തിനു ഉണ്ട് എന്നുള്ളത് നിശംശമായി അംഗീകരിക്കപ്പെടുകയും ചെയ്തു . പിന്നെ എം കെ അർജുൻന്റകാര്യത്തിൽ ഇതു വരെയുള്ള കമ്മിറ്റികളൊക്കെ അദ്ദേഹ mത്തെ തഴഞ്ഞുകളഞ്ഞു ഇപ്പോഴാണ് അംഗീകരിച്ചത് എന്നു പറയുന്നതിൽ വലിയ കാര്യം ,എന്തുകൊണ്ടന്നുവച്ചാൽ നമ്മൾ നോക്കിയാൽ എം കെ
അർജുനൻറ്റെ വളരെ പ്രസിദ്ധമായ പല ഗാനങ്ങളും വന്നിരുന്ന കാലത്ത് ആ ഗാനങ്ങൾ അധികവും വന്നിട്ടുള്ളത് ആക്കാലത്തെ കലാമേന്മയില്ലാത്ത ചില നെരംകൊല്ലി ചിത്രങ്ങളിലാണ് .പോപ്പുലർ പടങ്ങൾ എന്നു പറയുന്നത് ഇത്തരം സിനിമകളിലാണ് വന്നിട്ടുള്ളത് .അക്കാലത്തു മിക്കവാറും അത്തരം ചിത്രങ്ങളൊന്നും അവാർഡിനു വേണ്ടി ആരും അയക്കാറില്ല . അപ്പോൾ സ്വാഭാവികമായും എം കെ അർജുനൻറ്റെയും നല്ല ഗാനങ്ങളുള്ള പല പാട്ടുകളും അവ അന്ന് പരിഗണനക്കു വന്നിട്ടില്ല എന്ന് നമ്മൾ ആ കാലത്തെ തെളിയിച്ചു പരിശോദിക്കുവാണെങ്കിൽ കാണാം അതുകൊണ്ടാണ് അത് കൊടുക്കുവാൻ കൊഴിയാത്തെ പോയത് .ഏതാണ്ട് ഇതേ കാരണം കൊണ്ട് തന്നെയാണ് ശ്രീകുമാരൻ തമ്പിയുടെ അവാർഡിൻ്റെ നമ്പർ കുറഞ്ഞു പോയത്. കാരണം അദ്ദേഹത്തിനും ഇത്തരത്തിലുള്ള പദങ്ങൾ അദ്ദേഹം നന്നായിട്ട് എഴുതിയ പല പദങ്ങളും അവാർഡിന് submit ചെയ്തിരുന്നു .ഇതിപ്പോൾ ജയരാജിന്റെ തലത്തിലൂടെയാണ് എംകെ അർജുനൻ ഇപ്പോൾ അവാർഡ് വാങ്ങിയിരിക്കുന്നത് .
ഒരു കാലത്ത് അത്തരത്തിൽ കലാപരമായ ചിത്രങ്ങൾക്കൊക്കെ ഈ അവാർഡിനു വരുമ്പോൾ ഏറ്റവും കുറവ് ചിത്രങ്ങളാണ് അവർ അയക്കാറുള്ളത് വളരെ കുറച്ഛ് ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് പടങ്ങൾ ഒക്കെയാണ് പലപ്പോഴും അവാർഡ് പരിഗണനയ്ക്ക് അയക്കാറുള്ളത്.ഇന്നിപ്പോൾ അങ്ങനെയല്ല ഇന്നിപ്പം ചിത്രങ്ങൾ എടുക്കുന്ന പല ആളുകളും അത് അവാർഡിനായിട്ട് അയക്കുന്നുണ്ട് .അങ്ങനെയുള്ള ഒരു സാഹചര്യം മാറിവന്നു .അപ്പോൾ അതിൽ തന്നെ ഇപ്പോൾ ശ്രീകുമാരൻ തമ്പിക്ക് അന്ന് അവാർഡ് കിട്ടിയതാണെങ്കിലും വ്യത്യസ്തമായ ഒരു സിനിമയാണ് .അത്തരം സിനിമകളിൽ ഈ പഴയ സംഗീത സംവിധായകനേയും ഉൾപെടുത്താൻ ഇതിന്റെ സംവിധായകർ തയ്യാറായതുകൊണ്ടു കൂടിയാണ് ഇവർക്ക് അവാർഡ് കിട്ടിയത്.മറ്റൊരുതരത്തിൽ പറഞ്ഞാൽ മറ്റ് അവാർഡുകൾ ഒക്കെ തന്നെ നമ്മളുനോക്കുകയാണെങ്കിൽ അതൊക്കെത്തന്നെ കുറ്റമറ്റതാണെന്ന് നമ്മുക്ക് പറയാൻ കഴിയുമോ എന്നു സംശയമാണ് .കാരണം ഞാൻ നേരത്തെ പറഞ്ഞതുപോലെ ആ പടങ്ങൾ കണ്ടവർ ഇല്ലാത്തതുകൊണ്ട് ഒന്നാംസ്ഥാനം കിട്ടിയതിനു പകരം കൊടുക്കാനായിട്ടു എത്രയോ പുതിയ സംവിധായകരുടെ ചിത്രങ്ങളുണ്ട് .അപ്പോൾ പറയാൻ കഴിയാതെവരുമ്പോൾ നമ്മൾ മിണ്ടാതിരിക്കുന്നു എന്നുള്ളതുമാത്രമേ ഉള്ളൂ .പിന്നെ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം എന്നുപറയുന്നത് എസ് ദുർഗ്ഗ എന്ന സിനിമ പൂർണ്ണമായിട്ടു തഴഞ്ഞതാണ് അപ്പോൾ അതിലും ഈ അവാർഡ് പട്ടികയിൽ അത് വരരുത് എന്ന ബോധപൂർവ്വമായ ഒരു നിലപാട് ഈ കമ്മിറ്റി കൈകൊണ്ടു എന്നുള്ളതാണ് .കാരണം അത് അവാർഡ് പട്ടികയിലെ ഇല്ല എന്നുള്ള ഒരു അവസ്ഥയാണ് അതിനെ സംബന്ധിച്ചത് .അപ്പോൾ അത്തരത്തിൽ എന്തോ ഒരു ബോധപൂർവ്വമായ ശ്രമങ്ങൾ
ഇത്തവണ കമ്മിറ്റിയിൽ ഉണ്ടായിട്ടില്ല എന്നു പറഞ്ഞുകൂടാ .ചിലർ ഒതുക്കാനും ചിലർക്ക് അത് അംഗീകരിക്കാനും ഒക്കെ ഉള്ള അത്തരത്തിലും കണ്ടിട്ടുണ്ട് .അപ്പോൾ ഇത് ഞാൻ നേരത്തെ പറഞ്ഞ കാരണം കൊണ്ട് മാത്രമാണ് അങ്ങനെയൊക്കെ വിവാദങ്ങൾ ഉണ്ടാകുന്നത് .ചുരുക്കത്തിൽ പറഞ്ഞാൽ എനിക്ക്
തോന്നുന്നത് തരക്കേടില്ലാത്ത ഒരു അവാർഡ് നിർണയം എന്നല്ലാതെ അത് വളരെ ഗംഭീരമായ ഒരു സംഗതിയാണ് കുറ്റമറ്റതാണ് എന്ന് തോന്നുന്നില്ല .നമ്മുക്ക് ചില വർഷങ്ങളിലൊക്കെ വളരെ കാര്യമായ തലത്തിൽ അവാർഡ് നൽകപെട്ടിട്ടുണ്ട് .ചില വർഷങ്ങളിൽ അവരെ പോപ്പുലർ ചിത്രങ്ങളുമായി ബന്ധപെട്ട് അല്ലെങ്കിൽ ആളുകൾ കണ്ട ചിത്രങ്ങൾ പലതും കിട്ടാതെ ഒക്കെ വന്നപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത് . അപ്പോൾ വളരെ മോശമല്ല എന്നുപറയാവുന്ന ഒരു അവാർഡ് നിർണയം എന്ന് മാത്രമേ എനിക്ക് അതിനെ കുറിച്ച് പറയാൻ കഴിയുന്നുള്ളൂ .