Archives / june 2021

ഷീജ രാധാകൃഷ്ണൻ.
യുഗപുരുഷ൯ അയ്യ൯കാളി. 

ആദിദ്രാവിഡ൪ മോചകാ

അവർണ്ണ മക്കൾക്ക്

ഉടയോനേ

അടിമ വ൪ഗ്ഗത്തി൯

യുഗപുരുഷ൯

അജ്ജയ്യ൯ അയ്യ൯കാളി 

 

 

വില്ലു വണ്ടിയിലേറിയങ്ങനെ

അശ്വവേഗം കുതിച്ചു

പാഞ്ഞ്

സവ൪ണ്ണശാസന

കാറ്റിൽ പറത്തി

രാജ വീഥിയിൽ

ഏഴകൾക്കും

വഴിനടക്കാ൯

അനുമതികൾ

പൊരുതി വാങ്ങിയ

വീരപുരുഷ൯

അയ്യ൯കാളി. 

 

ജനിച്ച മണ്ണിൽ

ജാതി ചൊല്ലി

അടിമയാക്കിയ

 ജനതത൯

അടിമചങ്ങല

തകർത്തെറിഞ്ഞ

ധീരയോദ്ധാവ്

അയ്യ൯കാളി.... 

ശ്രീ മഹാത്മാ അയ്യ൯കാളി. 

 

മാറ് മറയ്ക്കാൻ

മാനിനികളെ

വിലക്ക്കൽപ്പിച്ച

കാലമതിൽ

കല്ലുമാല ഭാരമാക്കി

മേനിമറച്ച നാരികളുടെ

കല്ല മാല വലിച്ചെറിയിച്ച

ആത്മധീര൯

അയ്യ൯കാളി. .. 

ധീരമഹാത്മ അയ്യ൯കാളി. 

 

പഞ്ചമിപെണ്ണിന്റെ

പഠനമുറപ്പിക്കാ൯

പാഠശാല തടഞ്ഞവേളയിൽ

ജന്മികൾക്ക്

പാഠമായി

പാടമാകെ പണിമുടക്കി

പടനയിച്ച്

പതിത൪ക്കേവ൦

പഠനപുണ്യമേകി

നൽകിയ

ഇതിഹാസ പുരുഷൻ

അജ്ജയ്യ൯

അയ്യ൯കാളി... 

 

 

Share :