Archives / june 2021

ഒഴുകുപാറ സത്യൻ
പൂരിപ്പിക്കാതെ കിടക്കുന്ന ചില പ്രണയങ്ങൾ

ചില ജീവിതങ്ങളിൽ

പൂരിപ്പിക്കാതെ കിടക്കും

ചില പ്രണയങ്ങൾ.

ഓർമ്മകളിൽ

ഓർമ്മകളിൽ

വടുക്കളായി തിണർത്ത് കിടക്കും

ശൂന്യത

ഭൂതകാലത്തിന്റെ വാതിലുകൾ

തുറന്ന് നോക്കും.

കണ്ടു മുട്ടിയ

അമ്പലപ്പറമ്പും

പ്രതീക്ഷകളെ

ധ്യാനത്തിലിരുത്തിയ

ആൽമരത്തണലും

സ്വപ്‌നങ്ങൾ

പക്ഷിച്ചിറകുകളായ

കലാലയ മുറ്റവും

കലഹിച്ച് പോയവന്റെ

നനവായി കിടക്കും.

ആദ്യമായി നൽകിയ

ചുംബനം

ചുണ്ടിൽ

വിതുമ്പലായി കിടക്കും.

മധുരമൊഴികളിൽ

പുഴുവരിക്കുന്നത്

നോക്കിയിരിക്കും.

വേർപിരിയലിന്റെ

വഴികളിൽ കാലിടറിയ

കാരണങ്ങളിൽ

കുറ്റബോധം തുന്നിക്കൊണ്ടിരിക്കും.

നര കറുപ്പിക്കുമി

വാർദ്ധകത്തിൽ

ഒരു പക്ഷി

വെറുതെ ചിറകടിച്ച് പറന്നുകൊണ്ടിരിക്കും.

         

 

Share :