Archives / june 2021

ഡോ. നീസാ
കറിവേപ്പില പൂരാണം

ഉമ്മറത്ത് ഇന്നലെ  ഉമ്മുക്കുത്സു

ഉത്തരത്തിൽ മാറാല നീക്കുന്നേരം

ഉച്ചിയിൽ വേദനയെന്ന് കരഞ്ഞ്

ഉയരത്തിൽ നിന്നും തലചുറ്റി വീണു.

 

ഉമ്മുമ്മയതുകണ്ട് ഉച്ചത്തൽ വിളിച്ചു 

ഉപ്പയോട് കാര്യങ്ങൾ വിശദീകരിച്ചു

ഉമ്മുക്കുത്സു വിളറി വെളുത്തവിടെ

ഉറങ്ങുന്ന പോലെ നീണ്ടു കിടന്നു.

 

ഉടനടിയുമ്മുമ്മ ഉത്കണ്ഠ മാറ്റി

ഉത്തമമായൊരു പാനീയമുണ്ടാക്കി

ഉയരത്തിൽ നിന്ന് കറിവേപ്പിലയിറുത്തു

ഉണ്ടകരിപ്പട്ടിയും ചേര്‍ത്ത് തിളപ്പിച്ചു.

 

ഉച്ചയാഹാരത്തിനും കറവേപ്പിലക്കഞ്ഞി

ഉത്സാഹത്തോടെ ഭക്ഷിച്ച് ഉഷാറായി 

ഉമ്മുക്കുത്സു ഉറക്കെ പറഞ്ഞു 

ഉഗ്രനായ കറിവേപ്പിലയെ തഴയരുതെ

 

ഉണ്ടായകാലം മുതൽ ചൊല്ലും മൊഴികൾ

ഉദ്ദേശം കഴിഞ്ഞാൽ 'കറിവേപ്പില പോൽ'

ഉത്തമമാണ് വിളർച്ചക്ക് എന്നാകിലും

ഉഗ്രശാപം ഈ കറിവേപ്പിലക്കാരേകി.

 

 

Share :