Archives / june 2021

മലർവാക പൂക്കുമ്പോൾ
അനാമിക ഹരിപ്പാട്

കാറ്റുവന്നൂയലാടവേ

 സഖേ  ഇന്നാറ്റുദർഭ

നടനം തുടരുന്നു 

 

 കുംഭമാണിതെന്നോതുന്നു

ചോപ്പുറ്റ ഉണ്മ പേറും വഴിവാകസഞ്ചയം..

 

വന്നുനിൽക്കയാണാ ഗ്രീഷ്മ സൗഭഗം തന്നൊരോമൽക്കിനാവിന്റെ

സൗവർണ്ണതേരിതിൽ

 

 കണ്ടു ഞാനാ കൺചെരാതുള്ളിലായ് കാവ്യവിസ്മയച്ചെ പ്പിന്റെ പൂർണ്ണത

 

 വെച്ചുനീട്ടിയ

 തൂലികത്തുമ്പിലായ്

 കോർത്തു വീണ്ടുമീ

 ജീവന്റെ മർമരം...

 

പൂത്ത ചെമ്പകച്ചില്ലതൻ ചോട്ടിലായ് കാത്തുനിന്നുവോ കാലവും, കാവ്യനീതിയും...

 

ധന്യമീ ഋതുസംഗമം

 തീർത്തൊരാ

 സ്വപ്നദർശന ചാരുത

 നുകരുവാൻ...

പാർത്തലത്തിൽ വസന്തം വിരുന്നെത്തി...

 

വേരഴിയാത്ത

അക്ഷയ സൗഹൃദം

 വേർപെടാത്തതാം

 സ്വത്വത്തിൽ മുദ്രപോൽ...

 

വിസ്മയമാമേടു നിവർത്തുന്നു വിസ്മിതം

വിശ്വപാലക 

 നിൻ പുനസമാഗമം

 

 വിശ്വമോ?

അതോ നീയുമീ ഞാനുമോ

നിത്യമാം സപര്യതൻ മധുനുകരുന്നു...

 

ജീവഗംഗയങ്ങാർ

ത്തലച്ചൊഴുകവേ

ജീവബന്ധമേ

ധരിക്കുന്നംഗുലീയവും 

 

ആടുകയാണിന്നീ ആതിരമഞ്ചലിൽ

ആ നീലവാനവും,

 ഭൂമിതൻ ചിത്തവും

 

നീ തൊടും ഉളിപ്പാടുകൾ തീർക്കുന്ന

കാവ്യശില്പമായി ഞാൻ പുനർജ്ജനിച്ചീടുമ്പോൾ 

ശില്പിയാം ഋഷിവര്യ നീ

 തന്നെയുലകിലെൻ 

ചിത്രരേഖാങ്കിത

 ജീവനും തത്വവും..

 

 

Share :