Archives / june 2021

എം.എം ഷെരീഫ്
മഴയിലെ പ്രണയം

 

മാനത്തിൻ്റെയുടലിൽ

ചുറ്റിവരിഞ്ഞു മഴവില്ലുകൾ,

മേയുന്ന കരിമുകിൽ മഴയായി പെയ്തിറങ്ങി.

 

കോരിച്ചൊരിയുന്ന

മഴ സാക്ഷിയായി 

സ്നേഹാർദ്രമായി

നമ്മുടെ മിഴികൾരണ്ടുമുടക്കി.

 

ഒരേ ചില്ലയിൽ കൂട് കൂട്ടാൻ ചേക്കേറിയ ഇണക്കുരുവികളിൽ

മഴപോലെ പ്രണയം പെയ്തിറങ്ങി.

 

മൗനാനുരാഗത്തിൻ വേലിയേറ്റത്തിൽ,

നമ്മൾ ചൂടിയ കുടക്കീഴിൽ, 

മഴയുടെ കുളിര് ഇരുമെയ്യിലും കോരിച്ചൊരിഞ്ഞു.

 

തോളോട് തോൾചേർന്ന് നമ്മളിൽ 

മഴയുടെ സംഗീതം കർണ്ണാനന്ദമായി.

എൻ്റെകവിളിലെ ശോണിമയുള്ള ചുംബനപ്പൂക്കളെ നിൻ്റെചുണ്ടിൻ്റെ സ്പന്ദനം അറുത്തെടുത്തു.

 

പ്രണയാതുരതയിൽ ദുരമൂത്ത കാറ്റ് മഴയെ കൊണ്ടുപോയപ്പോൾ,

നമ്മൾ മാത്രം ബാക്കിയായി.

 

 

 

 

Share :