Archives / june 2021

അർജുൻ
വിശപ്പിന്റെ വിളി 

കണ്ണുനീരുപ്പിൻ രുചി വറ്റിടുമ്പോൾ 

ഒട്ടിയ വയറിലെ താളമിടറുമ്പോൾ 

പരവശയായെൻ ഓർമ മങ്ങുമ്പോൾ 

അരണ്ട വെളിച്ചത്തിൽ വേട്ടനായടുക്കെ 

മനുഷ്യമാംസത്തിന്റെ ഗന്ധം വമിക്കവേ 

എൻ വിശപ്പിന്റെ വിളികൾ കെട്ടടങ്ങുന്നു 

അശാന്തിയുടെ ഈ രാവിലന്ത്യമില്ലെങ്കിൽ 

ജീവനോടെന്നെ കുഴിച്ചു മൂടീടുക 

ഭാരങ്ങളെല്ലാം ഭൂമി തൻ മാറിലലിയട്ടെ 

ഒരു കുഞ്ഞു തൂവലായ് ഞാൻ പറക്കട്ടെ 

 

 

Share :