Archives / May 2018

മുല്ലശ്ശേരി

അവാർഡ് പ്രഖ്യാപനത്തിനു ശേഷം കണ്ണാടി മാഗസിൻ അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായി ഫോണിലൂടെ അദ്ദേഹത്തിന്റെ അഭിപ്രായമാരാഞ്ഞു .

Q : ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് തങ്ങൾക്കാണെന്നു അറിഞ്ഞപ്പോൾ എന്ത് തോന്നി ?
A : ചാനൽ കാർ പറഞ്ഞാണ് ഞാൻ അറിയുന്നത് . അതിനുശേഷം അനൗൺസ്‌മെന്റ് ഉണ്ടായി . ഇപ്പോ ഉത്സവ സീസൺ ആയതുകൊണ്ട് എല്ലാവരും വിളിക്കും . ഞാൻ അവരോടൊപ്പമങ്ങു പോവുകയാണ്

Q: മത്സരത്തിൽ ഒപ്പം അവസാനംവരെ ഉണ്ടായിരുന്ന നടന്മാർ ആരൊക്കെയാണ് ?
A : എനിക്ക് അറിയില്ല ഇനി അതെല്ലാം ജഡ്ജിങ് കമ്മറ്റി കമ്മറ്റിയുടെ റിപ്പോർട്ട് കൈയ്യിൽ കിട്ടുമ്പോളേ എനിക്ക് അറിയാനാകൂ

Q: അവാർഡ് കിട്ടിയ ശേഷം വീട്ടുകാരുടെ പ്രതികരണം ?
A : എന്റെ വീട്ടുകാരെല്ലാം നാട്ടിൻപുറത്തുകാര - എന്നെപോലെതന്ന, അവർക്ക് സന്തോഷവും സങ്കടവും തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് . [ യാതൊരു ജാടയുമില്ലാതെ കാര്യങ്ങൾ പറയുകയും ഒപ്പം \"ഇന്ദ്രൻസ് ചിരി\" ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ]

Q: വിളിച്ച ഫോണിൽ whatsapp ഉണ്ടല്ലോ ? മാഗസിൻറെ ലിങ്ക് അയക്കാൻ വേണ്ടിയാണ്
A : മകന്റെ നമ്പർ വാങ്ങി അയച്ചുതരാം . അവൻ എല്ലാം എന്നെ കാണിക്കും [ കേരള സർക്കാരിന്റെ മികച നടനുള്ള അവാർഡ് വാങ്ങിയ നടന്റെ മനസിന്റെ വെണ്മ സംസാരത്തിലൂടെ അനുഭവിച്ചപ്പോൾ ജാടയുള്ള നടന്മാരിൽനിന്നു എത്ര വ്യത്യസ്തനാണ് ഇന്ദ്രൻസ് എന്നു ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി ]

Q : അവസാനമായ് ഒരു ചോദ്യംകൂടി ,മലയാളത്തിലെ പ്രമുഖ നടന്മാർ അവാർഡ് പ്രഖ്യാപനത്തിനു ശേഷം താങ്കളോട് എങ്ങനെയാണ് പ്രതികരിച്ചത് ?
A : മോഹൻലാൽ സർ എന്നെ വിളിച്ച് സന്തോഷത്തോടെ അഭിനന്ദിച്ചു .മമ്മുക്ക വിളിച്ചിരുന്നു അദ്ദേഹവും വളരെ ഹാപ്പിയിലാണ്. ഞാൻ ഉത്സവത്തിരക്കിലായിരുന്നു എന്നെ കിട്ടാതെവന്നപ്പോൾ അവർ വിഷമയല്ലാതെ ഓർത്തുവച്ചു വിളിച്ചു . ഇപ്പോൾ ഉള്ള ചെറുപ്പക്കാരും എന്നെ വിളിച്ചു അവരൊക്കെയും ഹാപ്പിയിലാണ്

Share :

Photo Galleries