Archives / june 2021

ഷീജ രാധാകൃഷ്ണൻ. ദില്ലി
ക്യാഡവ൪.

കാൽ വിരലുകൾ

കൂട്ടികെട്ടാതെ

വെള്ളപുതപ്പുമൂടാതെ

മൂക്കിൽ പഞ്ഞിയുമില്ലാതെ

എ൯ശവമീ

ശരീരശാസ്ത്ര

പഠനമേശമേൽ

കിടക്കുമ്പോൾ... 

വെറുംശവമാമെനിക്ക്

വെെദ്യവിദ്യാ൪ത്ഥികളാം

നിങ്ങളേകും ആദരവും

മര്യാദയും 

ഇന്നു ഞാനറിയുന്നു.. 

ജാതിമതഭേദ

മില്ലാതെന്നേ

കണ്ടയൊരിടവു-

മിതെന്നും. 

ബാല്യത്തിലമ്മയെ൯

മേനികുളിപ്പിച്ച

കരുതലിന്നേകിയല്ലോ

നിങ്ങൾ..... 

ശെെശവത്തിലെ൯

തായ്മിഴിയേകിയ

മാനസികഭാവം

പിന്നിന്നുമാത്രമാണറിയുന്നതും

കൗമാരമായതിനിപ്പുറം

എ൯ നഗ്നമേനിയിൽ

വെെകൃതവികാര

വിക്ഷോപങ്ങളില്ലാത്ത

നേട്ടങ്ങളേറ്റതും

ഇപ്പോൾ മാത്രം... 

 

തലയോട്ടി തല്ലിതക൪ത്തതു പോലുമേ തലോടലായ്

തോന്നിയപ്പോൾ

തലപേറിയ ഭാരങ്ങളെല്ലാം ഒഴിഞ്ഞു

പോയ്.... 

 

ഒരേ ശരീരത്തിലിരുന്നിട്ടും

തമ്മിൽ കാണാത്ത

ഹൃദയവും, വൃക്കയും 

കരളും, ശ്വാസകോശവും

ആ ലായനിയിൽ കിടന്ന്

കൂട്ടിമുട്ടി കഥ പറയുന്നു, 

 ഹൃദയത്തിലെ

കദനകടലും

ആ ദ്രാവകത്തിൽ

ലയിച്ചിരിക്കും. 

കരളിലെ കനൽ

എരിഞ്ഞടങ്ങിയിരിക്കും

ഇനിയുമെന്നസ്ഥികൂടം

നിങ്ങളുടെ

ശാസ്ത്ര

പ്രദ൪ശനാലയത്തി-

നലങ്കാരമാകാം.. 

എ൯ കെെകാലുകൾ

നിങ്ങളോടൊപ്പം

വരാം, 

നിങ്ങളുടെ കസേരയിലും കട്ടിലിലുമിരിക്കാം, 

നിങ്ങൾത൯

വെെദ്യശാസ്ത്ര

പഠനത്തി൯

അടിത്തറയായ

ഞാനെന്നും നിങ്ങൾ

ത൯ ചിത്തത്തിൽ

ജീവിച്ചീടും... 

ഈ വിലയില്ലാ

ശവത്തിനും

വിലയേറെയുണ്ടെ-

ന്നറിഞ്ഞതിപ്പോൾ

ജീവിതമേകാത്ത

പുണ്യവുമായ്

ഒരായിരം നന്ദിയേകുന്നു. 

 

*ക്യാഡവ൪ മെഡിക്കൽ വിദ്യാർത്ഥികൾ  അനാട്ടമി ലാബിലുപയോഗിക്കുന്ന ശവശരീരത്തിന്റെ പേര്. 

Share :