Archives / june 2021

പോതുപാറ മധുസൂദനൻ
കാത്തിരിപ്പ്

എത്ര പ്രിയങ്കരം

പ്രണയ ക്കിനാവിനെൻ

ചങ്കി ലെച്ചായ്പ്പിൽ

ചമഞ്ഞിരിയ്ക്കാൻ .

 

കൊച്ചുവർത്താനം പറയാനിടയ്ക്കിടെ

കൊഞ്ഞണം കാട്ടാൻ

കുളിരു നൽകാൻ .

 

എത്ര നാൾ ഞാനെൻ്റെ

സ്വപ്നങ്ങളൊക്കെ

വിൽക്കാതെ വീർപ്പിൽ

പൊതിഞ്ഞു വയ്ക്കും.

 

എത്ര നാൾ വേണം

നിനക്കെൻ്റെ ചായ്പിൽ

ഒത്തിരി തീപ്പുക

കൂട്ടിയേയ്ക്കാൻ .

 

എത്ര നാൾ വേണം

മനസ്സിലെ മൗനം 

ചിത്ര വസന്തമായ്

പൂത്തുലയാൻ.

 

എന്തിത്ര മൗനം

മനസ്സിനുള്ളിൽ

മന്ദാരസന്ധ്യ

മയങ്ങും പോലെ.

 

ഹാ.... മൗനത്തിൽ നിന്നൊരു മഴ ചാറിയെങ്കിൽ

മയൂരമായെൻ്റെ

മനസ്സാടിയേനേ...

 

 

 

Share :