Archives / june 2021

ഡോ. നീസാ
 വൃദ്ധസദനം

ആറ്റുനോറ്റു വളർത്തിയൊരമ്മയും

പിച്ചവെച്ചു നടത്തിയോരച്ഛനും

വെറും അപരിചിതർ മാത്രമിന്നവരെ

കാണുവാൻ അറയ്ക്കുന്നു മക്കൾ.


പുത്തൻ യുഗത്തിൽ വളർന്നോരിവർ

സൗഭാഗ്യമൊക്കെയും നേടിയോരിവർ

ആധുനിക ജീവിത തിരക്കിനിടയിൽ

കടന്നുവന്ന വഴികൾ മറക്കയായി.


ഒരുനേരമെങ്കിലും ഒന്നിച്ചിരിക്കുവാൻ

സ്നേഹസൗഭാഗ്യം പകർന്നു നൽകുവാൻ

രക്ഷിക്കുവാനരുകിൽ, എത്തീടുവാൻ

മുതിരാതെ പുച്ഛിച്ചു മാറീടുന്നു.


വൃദ്ധ സദനത്തിലാരാരുമില്ലാതെ

രാവും പകലും മറന്നവരിപ്പോൾ

വേദനയുള്ളിൽ മെല്ലെ ഒതുക്കി

ജീവിക്കുന്നു നിരാലംബരായി.


കഷ്ടതകളിങ്ങനെകോരിചൊരിയുവാൻ

നേർത്ത തുടിപ്പുകൾ നിലനിറുത്തുവാൻ 

കാലമേ നീയിത്ര ക്രൂരത നൽകുവാൻ

ഇവിടെ ഇവർ എന്തു പാപം ചെയ്തു! 


നമ്മളായിരുന്നു ഇവർ ഒരുനാളിൽ

ഇവരാകുമോ നമ്മൾ ഒരുനാളിൽ

ഇനിയെന്താകുമെന്നാരറിഞ്ഞു

സ്ഥലകാലബോധമില്ലാതെ....

Share :