Archives / May 2018

ജോബി


സത്യം പറഞ്ഞാൽ നമ്മൾ ഒട്ടും പ്രതീഷിച്ചില്ല എനിക്ക് ഒരു അവാർഡ് കിട്ടുമെന്ന് .പക്ഷേ കണ്ടവർ എല്ലാവരും പറഞ്ഞു ഉറപ്പായിട്ടും കിട്ടും എന്നുള്ള രീതിയിൽ സംസാരിച്ചു . കാണുന്നവർ എല്ലാവരും പറഞ്ഞു നന്നായിട്ടുണ്ട് മാത്രമല്ല ഞാൻ ഇതുവരെ അഭിനയിച്ച ഒരു രീതിയിലുള്ള ഒരു സംഭവം അല്ല കാരണം ഞാൻ ഇതുവരെ ഹാസ്യ റോളുകളാണ് ചെയ്തുകൊണ്ടിരുന്നത് മുഴുവൻ . ഇത് ഏറ്റവും സീരിയസ് ആയിട്ടുള്ള നമ്മുടെ വർത്തമാനകാലത് നടക്കുന്ന ദരിദ്രരിൽ ദരിദ്രരായ ദരിദ്ര രേഖകക് താഴെയുള്ള ഒരു ഭിന്നശേഷിക്കാരനായിട്ടുള്ള അയാളും അയാളുടെ കുടുംബവും സമൂഹത്തിൽ പിടിച്ചു നിൽക്കാൻപ്പെടുന്ന കഷ്ടപ്പാടാണ് ഇതിൽ പറയുന്നത് .ഇതിൽ ഒരു ഈറ തൊഴിലാളിയായാണ് ഇതിൽ അഭിനയിക്കുന്നത് . പെട്ടെന്ന് അയാളുടെ ഭാര്യക്ക് ഒരു അസുഖം പിടിപെടുകയും ഹോസ്പിറ്റലിൽ കൊണ്ടുപോയി ചികിൽസിക്കാനും പണമില്ലാത്ത ആകുകയും അയാളുടെ മുതലാളി പലിശയ്ക് കടം കൊടുക്കുന്ന ആളാണ് . അയാളുടെ മുൻപിൽ ഈറ വെട്ടികൊണ്ടിരിക്കുമ്പോൾ അദ്ദേഹം പൈസ എടുത്തു തരികയും ആ പൈസ അല്ല അത്രയും വേണ്ട എന്നുപറയുകയും എന്റ്റെ സത്യസന്ധത ഓർത്തു ആവിശ്യമുള്ളപ്പോൾ എപ്പോഴങ്കിലും നീ വന്നാൽ മതി തരാം . അപ്പോളാണ് ഭാര്യക്ക് അസുഖം വഷളായി പെട്ടന്ന് ഒരു ഓപ്പറേഷൻ വേണം എന്നുപറയുകയും . അപ്പോൾ അതിനു പണം കണ്ടെതാൻ വേണ്ടി വസ്തുവും വീടും പണയമായി വെയ്യ്ക്കുകയും , പക്ഷേ ഭാര്യ മരണപ്പെടുകയും പിന്നീട് മകളെ കൊണ്ടുള്ള യാത്രയിൽ സംഭവിക്കുന്ന സംഭവവികാസങ്ങളാണ് . പ്രായമായ ഒരു മകളെ കൊണ്ട് ശേഷി ഇല്ലാത്ത ഞാൻ ഈ സമൂഹത്തിൽ ജീവിക്കുന്നു എന്നുള്ളതും അവൾക്കും ഈ അസുഖം പിടിപെടുകയും ചെയ്യുന്നു

ഓരോരോ നിമിഷവും ദുഃഖത്തിന്റെ ഒരു കടലുപോലെ തോന്നുന്ന ഒരു സിനിമയാണ് .ഞാൻ ഇതുവരെ അഭിനയിച്ച സിനിമയെക്കാളും വ്യത്യസ്തമായിട്ടു ഇതുവരെ ഹാസ്യറോളുകൾ കൈകാര്യം ചെയ്യാത്ത ഞാൻ ഇതുവരെ അഭിനയിച്ചതിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ എനിക്ക് വലിയ ബുദ്ധിമുട്ടായിട്ട് തോന്നിയില്ല കാരണം നമ്മുടെ സമൂഹത്തിൽ നടക്കുന്ന പത്രമെടുത്താൽ കാണുന്ന സംഭവവികാസങ്ങൾ തന്നെയാണ് . \" മണ്ണാങ്കട്ടയും കരിയിലയും\" എന്നാണ് സിനിമയുടെ പേര് .നോർത്ത് ഇന്ത്യയിൽ ഒരു സംഭവം ഉണ്ടായല്ലോ ഭാര്യ മരിച്ചു ഭാര്യയുടെ ബോഡി കൊണ്ടുപോകാൻ പറ്റാതെ തലയിൽ ചുമന്നു കൊണ്ട് തോളത്തു ചുമന്നു കൊണ്ടു പോകുന്ന അതേ സാധനം ആണ് ഇവിടെ കാണിക്കുന്നത്. അതേ സംഭവം തന്നെ നമ്മൾ ഓർത്തിട്ടുണ്ടായിരുന്നു. ഒത്തിരി ദുഖകരമായ മുഹൂർത്തങ്ങൾ ഇതുപോലെ ഇതിന്റകത്തു ഓരോരോ മുഖങ്ങളിൽ അതൊക്കെ ആകർഷിച്ചിട്ടുണ്ട് .അതുകൊണ്ടൊക്കെയാവാം സ്പെഷ്യൽ ജൂറിയുടെ ഒരു നോമിനേഷൻ കിട്ടിയത്.ഇതിന്റെ സംവിധായകൻ എന്ന് പറഞ്ഞാൽ അരുൺ സാഗര ആണ് ഇതിന്റെ സംവിധായകൻ.അടൂർ ഗോപാലകൃഷ്ണന്റെ അസിസ്റ്റന്റ് ആയിട്ടു വർക്ക് ചെയ്ത ആളാണ് .

പ്രൊഡ്യൂസർ പോൾ,ശരൺ എന്ന് പറയുന്ന രണ്ടുപേരാണ് .ഇവർ രണ്ടുപേരും കൂടി ഒരു പ്രൊഡക്ഷൻ ടീം തുടങ്ങിയിട്ടുണ്ട് മില്യൺ ഡോളർ പ്രൊഡക്ഷൻ എന്നൊരു പുതിയ പ്രൊഡക്ഷൻ കമ്പനി തുടങ്ങി.അതിലെ ആദ്യത്തെ പടമാണ് ഇത് . അപ്പോൾ അത് നല്ല രീതിയിൽ പോകുമെന്നും അതറിഞ്ഞു വീണ്ടും ഇവർ ആദ്യമായിട്ടു എടുത്ത വർക്ക് ആണ് .ഇതിലെ ഇതിൽ മ്യൂസിക് ചെയ്തത് പുതുമുഖങ്ങൾ ആണ്.അനിൽ എന്നൊരു ആളാണ് പാട്ട് എഴുതിയത് . മ്യൂസിക് ചെയ്തത് സുജിത് ദേവ് ആണ്. അത് ചിത്ര ചേച്ചി തന്നെ പാടിയപ്പോൾ ചിത്ര ചേച്ചി കരഞ്ഞുപോയി . അത്രയേറെ നല്ല പാട്ടുകളും ആണ്.മകളെ കുറിച്ച് എഴുതിയ പാട്ടാണ് .മകളുടെ ആ ഒരു വേദന ചേച്ചിക്കുണ്ടല്ലോ അതുകൊണ്ടാവും .

Share :

Photo Galleries