കലാലയ വിദ്യാർത്ഥികളുടെ പേജ്  / കവിത

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി

ജീവന്റെ തുടിപ്പുകൾ

ഇന്നെൻ മുറിയിലെ

ജാലകപഴുതിലൂടുൾവഴി

തേടിയ കാർവർണ്ണസുന്ദരീ

ചിത്രശലഭപെണ്ണേ,

 

നിന്നുടെയുടൽ, മേലെ

ചുറ്റികറങ്ങുന്ന പങ്കയിൽ

തട്ടി തെറിച്ചുവോ നിൻ

ഇരു ചിറകു തുണ്ടുകൾ

 

വേദനയോടെ നീ പിടയവേ

ആടുന്ന പങ്ക കാൺകെ 

എൻ കണ്ണിലശ്രു പൊടിഞ്ഞത്

അറിഞ്ഞുവോ നീ സോദരീ

 

നിന്നിരു ചിറകുകളും

അറുത്ത ക്രൂരയാമാപങ്ക

കൊലപാതകം ചെയ്‌വതും

സംഭവ്യം താനെന്നോർക്ക

 

പ്രിയതോഴീ ശലഭറാണീ നിൻ 

അരിഞ്ഞ ശക്തിതൻ ചിറകുകൾ

നോവിപ്പൂ എൻ ഹൃത്തിനെ

പിരിയവയ്യ നിന്നെ തെല്ലും.

 

ഒടുവിലായ് നിന്നെ പ്രിയമോടെ

വെളിയിലാരാമത്തിലാക്കെ

കണ്ടു ഞാൻ നിന്നുടെ

ജീവന്റെ തുടിപ്പുകൾ.

 

 

Share :