Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
ലക്ഷദ്വീപ് 

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്ന നടപടികൾ സങ്കുചിത താൽപര്യങ്ങൾക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്ന് പറയാതെ വയ്യ. വളരെയധികം ശാന്തിയുടെയും സമാധാനത്തോടെയും കഴിഞ്ഞു പോരുന്ന ഒരു ജനത. മദ്യശാലകളില്ലാത്ത, കുറ്റവാളികളില്ലാത്ത ഒരു ശാന്തിയുടെ പറുദീസ. അവിടെ ചെന്ന് ചില ഭരണ കർത്താക്കളുടെ ഫാസിസ്റ്റു ഭീകരത നിയമനിർമാണം നടത്തിയാൽ ആ നീക്കം അവിടുത്തെ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തെ ദോഷകരമായി ബാധിക്കും. ഗുണ്ട ആക്റ്റും മറ്റു പല നിയമങ്ങളും തികച്ചും അപലപനീയമാണ്. ഒരു വീട് നിർമ്മിച്ച് താമസിക്കാൻ മൂന്നു വർഷത്തിൽ ഒരിക്കൽ അനുമതി വാങ്ങണമെന്ന നിയമം തികച്ചും അവിടെ ജീവിക്കുന്ന ജനങ്ങൾക്ക് സ്വന്തം മണ്ണ് എന്ന സ്വപ്നത്തിൽ കത്തി കേറ്റുന്നതാണ്. സ്കൂൾ വിദ്യാർത്ഥികളുടെ ഭക്ഷണത്തിൽ നിന്നും ബീഫും മറ്റ് മാംസാഹാരങ്ങളും നിരോധിക്കുന്നതിലെ  അജണ്ട തീർത്തും മത ഭീകരതയോട് ചേർന്ന് നിൽക്കുന്നതാണ്. നമ്മുടെ നാട്ടിൽ കോവിഡ് അതി ഭീകരമായി വർധിച്ചപ്പോഴും ലക്ഷദ്വീപിൽ അത് പിടിച്ചു നിർത്താനായത് ആ ജനതയുടെ വിജയമാണ്. ഇപ്പോൾ പ്രാബല്യത്തിൽ വന്നിട്ടുള്ള നിയമം ഈ പുരോഗതികളെ എല്ലാം തികച്ചും അടിച്ചമർത്തുന്നതാണ് . ആ നാട്ടിൽ വേണ്ടത്ര മികച്ച ആരോഗ്യ സംവിധാനങ്ങൾ പോലുമില്ല എന്നത് നാം വിസ്മരിച്ചു കൂടാ. വേണ്ടത്ര രാഷ്ട്രീയ പൊതു വിജ്ഞാനമോ, മാധ്യമ സംവിധാനങ്ങളോ ഇല്ലാത്ത ലക്ഷദ്വീപിൽ ഇത്തരം ഒരു പ്രശ്നം വരുമ്പോൾ മലയാളികൾ എന്ന നിലയിൽ നമ്മുടെ കൂടെ കടമയാണ് അവർക്കായി പോരാടുക എന്നത്. അതേ സമയം തെറ്റായ പ്രചരണങ്ങൾ നടത്തുന്നില്ലെന്നും ഉറപ്പ് വരുത്തണം. അതിനാൽ ഇപ്പോൾ ഉള്ള നിയമഭേദഗതികൾ പുനപരിശോധന നടത്തണം. ഇത് തീർത്തും അപലപനീയമാണെന്നും ഈ നടപടികളിൽനിന്ന് ബന്ധപ്പെട്ടവർ ഈ തീരുമാനത്തിൽ നിന്നും പിൻവാങ്ങേണ്ടതാണെന്നും പറയാതെ നിർവാഹമില്ല.

 

 

Share :