Archives / june 2021

മാത്യു പണിക്കർ
നേട്ടം

എടുത്തുകാട്ടാനെനിക്കെന്തുണ്ടെന്നു
ഒരിക്കലൊരാൾ ചോദിച്ചു.
എടുത്തൊരു ചിത്രം പോലുമില്ലെന്ന്
ഒരുത്തരം നൽകി ഞാൻ
കലക്കിക്കുറുക്കിയെടുത്താലും
പേരിനായൊരു
സ്വാദുമില്ലാത്ത പൂർവ്വകാലം
ദശാസന്ധികൾ കൃത്യമായി
ജോലികൾ ചെയ്തു തീർത്തു
നിത്യമായ് വിശ്രമിയ്ക്കുന്ന  ജീവിതം
വിരസമാവാതെ എന്തുണ്ടെന്നു
വിരക്ത നാളുകളെ എണ്ണി
വിലപിക്കയാണെന്നു ഞാൻ പറഞ്ഞു  
ചോദ്യകർത്താവ് വേണ്ടത് ലബ്ധിച്ച പോലെ
തൃപതനായ് തിരിഞ്ഞൊന്നു നോക്കാതെ
തിരക്കിട്ടു പോയതാണെന്റെ
ഇന്നത്തെ മറ്റൊരു നേട്ടം

 

Share :