Archives / May 2021

  രേഖ സി.ജി
നീലഗിരി

ഹിമഗിരിശൃംഗങ്ങളെ ...
മൗനസരോവര ഗിരി നിരസാനുക്കളെ
പ്രണയ തല്പം വിരിച്ചിടുന്നോരാ
നീലാദ്രി മേടുകളെ..
ഉണരൂ ...നിൻ ആത്മാവിൽ നിമജ്ജനം ചെയ്യാൻ വരുന്നൂ ഞങ്ങൾ .

പശ്ചിമാംബരത്തിൽ ഒഴുകി പരക്കുന്ന മേഘമഞ്ഞിൽ പുതച്ചുറങ്ങും
മലമടക്കുകളിൽ
ഇക്കിളിയിടാൻ എത്തുന്ന
പ്രകാശ രേണുക്കളെ ...
ഉണരൂ ...നിൻ ആത്മാവിൽ നിമജ്ജനം ചെയ്യാൻ വരുന്നൂ ഞങ്ങൾ .

പളുങ്കുമണികൾ ചിന്നിചിതറിച്ച്
താരുണ്യവതിയായൊഴുകുമെൻ
പുടവ ഞൊറിഞ്ഞുടുപ്പിക്കും
വാനത്തെ ഉള്ളിലൊതുക്കുമീ
വനകല്ലോലിനി ....
ഉണരൂ ...നിൻ ആത്മാവിൽ നിമജ്ജനം ചെയ്യാൻ വരുന്നൂ ഞങ്ങൾ .

നീലവാനം താഴെ വീണു
നീലകുറിഞ്ഞിയായ് പൂത്തുനിൽപ്പൂ ...
അടർന്നുവീണൊരാമേഘത്തിൻ
കുഞ്ഞിനെ
മലനിരകൾ  കൈകുമ്പിളിൽ
ചേർത്തു നിൽപ്പൂ...
ഹിമഗിരിശൃംഗങ്ങളെ ...

 

Share :