Archives / May 2021

പോതുപാറ മധുസൂദനൻ
കാവിലെയക്ഷി

മാറിട മടക്കുകളിൽ

വിയർപ്പുകൾ പൊടിഞ്ഞും

കാവതി കാക്ക പോൽ

കടക്കണ്ണെറിഞ്ഞും

ദ്രാവിഡ മനസ്സുകളിലെ

ഉത്സവത്തിമിർപ്പിൽ

കാവിലൊരു കോണിലവൾ

വിവശയായ് നിന്നു.

 

വെറ്റില ചവച്ച ചെറു-

ചുവപ്പലിവിറങ്ങിപ്പറ്റിയ -

യധരം ചെറുവിരലിനാൽ തുടച്ചും, വിരലിണകൾ

ചേർത്തതിനിടയിലൂടെ നീട്ടിക്കടവിലേയ്ക്ക്നോക്കി മുറുക്കിയത് തുപ്പി.

 

 

കറുകറെ നിറം പൂണ്ട

കരുമുലകൾ കുലുക്കി

കൈതമ രച്ചോട്ടിലാ -

കരിനാഗയക്ഷി

നെറുകയിൽ നിറയെ

ചെമ്പട്ടു പോൽ പൊട്ടും

കരിവളകൾ കിലുങ്ങുന്ന

കൈകളുടെ തുടിപ്പും.

ചെറുമണികൾ കോർത്തൊരാ -   

തുടലരയിൽ കെട്ടി

ഇരുളഴ കുചേർന്ന, വൻ

തുടയിണ കുലുക്കി

കൈതമര ചോട്ടിലാ -

കരിനാഗയക്ഷി

കാമനകൾ കീറി

കരിം കുരിശ്ശിയാടി.

 

വെള്ളിടികൾ ചിമ്മിയ

മേഘപടലങ്ങളിൽ

കണ്ണുകളെറിഞ്ഞവൾ

വായ്ക്കുരവയിട്ടു.

കാവിലെ വടവൃക്ഷ - 

വള്ളികളിലൂഞ്ഞാ-

ലാടിയവളുൾ പക

പതം പറഞ്ഞുറഞ്ഞു.

പാതകം ചെയ്ത മുൻ

തലമുറയുടെ തേങ്ങൽ

പാതവക്കത്തെ പന-

ച്ചോട്ടിലായ് നിൽപ്പൂ.

 

 

 

Share :