Archives / May 2018

അനന്തു ശ്രീകുമാർ
അക്ഷരക്കൂട്ടം

അക്ഷരക്കൂട്ടം

ഗുൽമോഹർ മരങ്ങൾ
പൂക്കളമിട്ടയായിടവഴിയിൽ
അവർ ഒത്തുകൂടി
കളിച്ചും ചിരിച്ചും
തോളിൽ കൈയ്യിട്ട്
ആദ്യമെത്തിയത്
മഞ്ഞക്കൂട്ടമായിരുന്നു.
വിപ്ലവത്തിന്റെ
ജ്വലിക്കുന്ന മുഖങ്ങളുമായി
ചെമ്പടയുമെത്തി
ഇടയ്ക്കിടയ്ക്ക്
പച്ചയും നീലയും
വെളുപ്പുമെല്ലാം
കൂട്ടുചേർന്നു..
ഓർമ്മകളുടെ മരച്ചില്ലയിൽ
അവർ കൂടുക്കൂട്ടുമ്പോൾ
അങ്ങ് വടക്ക് നിന്നെത്തിയ
ഭ്രാന്തൻ കൊടുംകാറ്റ്‌
സഡൻ ബ്രേക്കിട്ട്
തലകുനിച്ചു.

Share :