Archives / june 2021

സന്തോഷ്‌ ശ്രീധർ.
കവിതേ, പ്രാണ പ്രേയസി

നിറ നിലാവൊളി പൂശി
വാനം നിറ പുഞ്ചിരി തൂകി
നറു മണം വിതറുന്ന പൂനിലാവിൽ
നിറ കതിർ ചൂടി നീ വന്നൂ
നിറ മാല ചാർത്തി നീ നിന്നൂ.

അകതാരിലായിരം നിറക്കൂട്ട് ചാർത്തി
നിറവാർന്ന സ്വപ്‌നങ്ങൾ നെയ്തു
നിൻ നിരവദ്യ മോഹങ്ങളുതിർത്തൂ.

നിറ കുടം തുളുമ്പുമാ പാന പാത്രം
എനിക്കായ് തുറന്നു നീ തന്നു
അതിൽ നറു മധു ചേർത്തു നീ നിന്നൂ.

അകതാരിലായിരം
കാവ്യങ്ങൾതീർത്തു നീ
കൊഞ്ചി കുഴഞ്ഞാടി നിന്നു
കവിതേ, നീ ലാസ്യ താളങ്ങളുതിർത്തൂ.

Share :