Archives / May 2021

    ഡോ. നീസാ . കൊല്ലം
  നിഗൂഢത         

 

എത്ര കാലം അറിഞ്ഞാലും
അറിഞ്ഞ കാലമെത്ര മനസ്സിലാക്കിയാലും;
മനസ്സെന്ന മഹാസമുദ്രം പിന്നെയും
പിന്നെയും പിടിതരാതൊളിക്കുന്നു.

താമരയിതളിൽ നീർതുള്ളി
കണ്ണാടി പോൽ തിളങ്ങുന്നു;
അർക്കരശ്മികൾ പതിച്ചതിൽ
പല വർണ്ണങ്ങൾ രചിക്കുന്നു.

അമ്മതൻ കൈത്തണ്ടയിൽ
ചാരി കിടക്കും നിഷ്കളങ്കവദനം;
അരങ്ങേറും കപടതയറിയാതെ
പാൽ പുഞ്ചിരിയുതിർക്കുന്നു.

ഓരോ നിമിഷവും ഓരോ ദിനവും
മിന്നി മറയുന്നു മിന്നലെന്ന പോലെ
കൂടെ ചലിക്കുന്നു നമ്മളേവരും
നാളെയെന്തെന്ന ചോദ്യവുമായ്..

Share :