Archives / May 2021

ഇടയ്ക്കാട് സിദ്ധാർത്ഥൻ
വിശുദ്ധ രാഷ്ടങ്ങളുടെ              അവിശുദ്ധ പോരാളികൾ


     ഇസ്രായേലും, പലസ്ഥീനും മതഭ്രാന്ത്രിന്റ അടിത്തറയിൽ സ്ഥാപിതമായ രാജ്യങ്ങളാണ്. ( യുക്തിക്ക് നിരക്കാത്ത കെട്ടുകഥകളുടെ) മാനവീയതയിലൂന്നിയ ദേശസ്‌നേഹത്തിനു പകരം മതതീവ്ര ദേശീയതയുടെ ബലിമൃഗങ്ങളാണ് ആ രാജ്യങ്ങളിലെ മഹാഭൂരിപക്ഷം ജനങ്ങളും. ഇന്നേവരെയുള്ള മാനവചരിത്രം പരിശോധിച്ചാൽ ജീവഹാനിയും, ദുരിതങ്ങളും പ്രധാനം ചെയ്യുന്നതിൽ മതങ്ങളേക്കാൾ മാരകമായ മഹാമാരി വേറെയില്ലെന്നു കാണാനാകും.
     1346-53 ലെ ബാബോണിക് പ്ലേഗ് എന്ന കറുത്ത മരണം യൂറോപ്യൻ ജനസംഖ്യയുടെ അറുപതു ശതമാനമായ 5-കോടിയിലധികം ജനങ്ങളെയും, 1918-20 ലെ സ്പാനിഷ് ഫ്ളൂ 10 - കോടിയിലധികം ജനങ്ങളെയുമാണ് വകവരുത്തിയത്.കോളറയും, വസൂരിയുമൊക്കെ പിന്നാലെയുണ്ട്. കോവിഡ് മഹാമാരിയുടെ ശരിയായ കണക്ക് ഒരു കോടി മരണങ്ങൾ എന്ന നിരീക്ഷണങ്ങളും വന്നു കഴിഞ്ഞു. എന്നാൽ ഇങ്ങനെ മനഷ്യനാശം വരുത്തുന്ന മഹാമാരികളെ നേരിടാൻ ഒന്നുമില്ലാത്ത മതങ്ങളെയും ദൈവങ്ങളെയും എത്ര വേഗത്തിലാണ് അവനിഷ്പ്രഭരാക്കുന്നത്.
     എന്നാൽ ഇത്തരം മഹാമാരികളെയൊക്കെ ഒരു നിശ്ചിത കാലഘട്ടത്തിനുള്ളിൽ നിയന്ത്രിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. നിയന്ത്രിക്കാനാകാതെ നിലനില്കുന്നത് മതങ്ങൾ മാത്രമാണ്.മനുഷ്യ നന്മക്കായി മതങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ചരിത്രം നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുന്നുമുണ്ട്.
      മാനവരാശിക്കുമേൽ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ ദുരന്തങ്ങളെയും മനുഷ്യൻ അതിജീവിച്ചിട്ടുണ്ടെങ്കിലും മതഭ്രാന്ത് എന്ന ദൈർഘ്യമേറിയ മഹാമാരിക്ക് ഫലപ്രഥമായ ഒരു പ്രതിവിധി കണ്ടെത്താൻ ഇന്നേ വരെ ലോകത്തിന് കഴിഞ്ഞിട്ടില്ല. യുക്തിചിന്തയും, ശാസ്ത്ര ബോധത്തിലൂന്നിയ വിദ്യാഭ്യാസവും ഫലപ്രദമാണെങ്കിലും അത് ശരിയായ അളവിൽ ലഭിക്കുന്നവർ ലോകത്ത് കുറവാണ്.
        വിദ്യാസമ്പന്നരായ അടിമകൾ വിശുദ്ധ രാഷ്ട്രങ്ങളുടെ പക്ഷം പിടിക്കുമ്പോൾ, ലോകത്തിന് ആഴത്തിലുള്ളതും, ഉണങ്ങാത്തതുമായ മുറിവുകൾ സമ്മാനിക്കുക മാത്രമാണ് മതങ്ങൾ ചെയ്യുന്നതെന്ന് ചിന്തിക്കുന്നവരുടെ എണ്ണം കുറയുംന്തോറും ,നമ്മൾ ഇവിടെ മറ്റൊരു മത രാഷ്ട്രത്തിന്റെ അടിത്തറ കെട്ടുകയാണെന്ന് ഓർക്കുക.

Share :