Archives / july 2021

ബെന്നി. ഒന്നാം വ൪ഷ൦ എം. ബി. ബീ. എസ്. തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജ്.
ആർത്തവം. 

ഏഴുസുന്ദര രാത്രികളിലവൾ

ചുവന്നുതുടുക്കുന്നു

ചെമ്പനീർ പൂപോലെ

രക്തത്തിന്റെ തളം

കെട്ടിയവേദനത൯

ദിനങ്ങളിൽ

പ്രകാശമായ്

ജ്വലിച്ചീടുന്നവൾ. 

 

മാറി മറയുന്ന

ചിന്തകളിൽ, 

ഓർമ്മകളിൽ, 

ഓളങ്ങളിൽ

നിസ്വാ൪ത്ഥയായവൾ

പുഞ്ചിരിച്ചീടുന്നു. 

വിശുദ്ധമാം

രക്തപുഷ്പമേ നിന്നെ

പ്രാണനായ്

പാതിയായ് കരുതീടട്ടെ... 

 

ഭാവിയുടെ കർണ്ണനും

ഭഗത് സിംഗും

നിന്റെ ആ൪ത്ഥവ രക്തത്തി൯ ബാക്കി പത്രം

പുണ്യമീ പ്രക്രിയ

അശുദ്ധമെന്നു ചൊല്ലിയ

കാലത്തി൯ ശിലകൾ

തക൪ന്നീടട്ടെ.

Share :