
വിരഹം
അപകട വളവിലെ ആത്മഹത്യാ
തുഞ്ചിൽ നിന്നും നീയെന്നെ കൂട്ടിപ്പോയതെന്തിനായിരുന്നു..
ഒറ്റപ്പെട്ട ദ്വീപിൽ എന്നെ
തനിച്ചാക്കി
മൗനം മൗനം എന്നൊരു അസ്ത്രം നീയെന്തിനിങ്ങനെ
എയ്തുകൊണ്ടിരിക്കുന്നു ,
ഓർമയിൽ സദായിങ്ങനെ വന്ന് ചിരിച്ചുകൊണ്ടിരിക്കുന്നതെന്തിന് ,
കാതോരത്ത് വന്ന്
പിന്നെയുമെന്തിനിങ്ങനെ നീ
മുഴങ്ങുന്നു ,
ഒരു ചിരി ഒരു നോക്ക്
ഇത്രയുമല്ലേ ഞാൻ ചോദിച്ചത്
എന്നിട്ടും എനിക്കന്യമായൊരകലത്തിൽ
നീ മറഞ്ഞിരിക്കുന്നു..