Archives / April 2021

പോതു പാറമധുസൂദനൻ
മുറുക്കാൻ

കാലത്തിൻ കണ്ണിലെ

വെറ്റില നുള്ളി

മേഘക്കുടുക്കേന്ന്

ചുണ്ണാമ്പെടുത്തതിൽ

വീശി വരച്ച്

വെറ്റില തുമ്പൊന്നു

നുള്ളി മുറിച്ചത്

ചെന്നിത്തടത്തിൽ

ചുട്ടിയായ് കുത്തി

അരുണോദയത്തിന്ന

sയ്ക്കാ പറിച്ചത്

അമ്പിളിക്കത്തിക്ക്

നാലായ് മുറിച്ച്

കട വായിലിട്ടങ്ങ്

നീട്ടിച്ചവച്ച്

ഇരുന്നാഴി നീര്

അകത്തേയ്ക്കിറക്കി

മുന്നാഴിനീര്

പുറത്തേക്കു് തുപ്പി

മാനത്തിൻമുറ്റം

ചുവപ്പിച്ചിരിപ്പൂ

ദിക്കുകൾ നാലും

മകരക്കുളിരിൽ.

 

 

 

Share :