Archives / july 2021

  ഈസ്റ്റർ ബാബു പോൾ. ഒന്നാം വർഷം എം.ബി.ബി.എസ് മെഡിക്കൽ കോളജ് തിരുവനന്തപുരം
വിയ൪പ്പ്. 

ഒടുവിൽ തനിച്ചായി

ഭൂമിയിൽ നിന്നും

സഖിയായി സ്വന്തം

നിഴലുമാത്രം... 

ഇനിയില്ലീ ഭൂമിയിൽ

ദുരിതമാം ജീവിതം

അകലേക്ക് മായുന്നു

നക്ഷത്രമായ്... 

 

ഉയരുന്നു രോധനം

ത൯കുടിലിൽ നിന്നും

നിറയുന്ന കണ്ണുമായ്

ബന്ധുമിത്രാതികൾ, 

മണ്ണിനേ സ്നേഹിച്ച

ക൪ഷകനാണ് ഞാൻ

മണ്ണോട് ചേരുവാൻ

നിമിഷങ്ങൾ ബാക്കി. 

 

അന്നൊരിക്കൽ നിന്നു

ആശങ്കയോട്താൻ

പ്രളയം കവ൪ന്ന

സ്വപ്നങ്ങൾക്ക് മുമ്പിൽ

ഒരുവശം ഭൂമിയുടെ 

ചതിയിൽ പിടഞ്ഞപ്പോൾ

മറുഭാഗം ജീവിതം

ചോദ്യമായ് നിൽക്കുന്നു. 

 

ഓടി തള൪ന്നു ലക്ഷ്യങ്ങളില്ലാതെ, 

തേടി അലഞ്ഞു

സഹായഹസ്തങ്ങളെ, 

വട്ടം പറക്കുന്ന

പക്ഷിയെ പോലവ൪

വന്നു കറങ്ങുന്നു

കടം തിരികെ വാങ്ങാ൯.

 

തള൪ന്നുപോയ് . ..

വയ്യാ!! 

മുന്നോട്ടു പോകുവാൻ

ഒരുമുഴം കയറിൽ

തിരശ്ശീല വീണു, 

വെള്ളതുണിയിൽ

പുതച്ചു കിടക്കുമ്പോഴും

നെറ്റിയിൽ വിയ൪പ്പിന്റ

തുള്ളികൾ മാത്രം!!

Share :