Archives / july 2021

ഡോ. രാപ്രസാദ് 
കവിത നവലാവണ്യം തേടുമ്പോൾ

  അമ്പത്തൊന്ന് മുറിവുകളെ അമ്പത്തൊന്ന് അക്ഷരങ്ങളായി ആരോപിക്കുന്ന ഒരു കവിത രതീഷ് കൃഷ്ണയുടെ പേജിൽ കണ്ടു. ഇതിലെ പരീക്ഷണാത്മകത,  രാഷ്ട്രീയ സൂചന ഒക്കെ പെട്ടെന്ന് വഴിതിരിഞ്ഞ് വായിക്കപ്പെടാൻ സാധ്യതയുണ്ട്. എന്റെ കുറിപ്പ് അതൊന്നുമല്ല.
     

കവി അയ്യപ്പനും രാപ്രസാദും

 മലയാള കവിത മുന്നാട്ടു കുതിക്കുന്നതിന്റെ ലക്ഷണങ്ങൾ ഇക്കവിതയിൽ പ്രത്യക്ഷമാവുന്നതെങ്ങിനെ എന്നതാണ്. കുഞ്ചൻ നമ്പ്യാർ, അയ്യപ്പപണിക്കർ എന്നിവർ പല അളവുകളിൽ പ്രകടിപ്പിച്ചിട്ടുള്ള ശബ്ദം (ഒച്ച ) എന്നതിന്റെ സാധ്യത ഈ കവിതയിൽ ഉപയോഗിച്ച രീതിയാണ് എന്നെ പെട്ടെന്ന് അടുപ്പിച്ചത്.

ഭാഷയിലെ അക്ഷരങ്ങൾ / അവയുടെ മൂലകങ്ങളായി വർത്തിക്കുന്ന ശബ്ദങ്ങൾ ഒക്കെയുമായി കവിത രൂപാന്തരപ്പെടുന്നു. ഘടനയെന്ന വാക്കു പോലും ഇവിടെ അപ്രസക്തമാവുന്നു.
             
അക്ഷരമാലതന്നെ വിവിധ ഭാഷകളിൽ സമാനമായും അല്ലാതെയും പുലരുന്നു. എന്നാൽ ശബ്ദങ്ങൾ ഒന്നു തന്നെ
എന്നു പറയാം. ഈ കാഴ്ചപ്പാട് പ്രകൃതി ശബ്ദങ്ങളിലേക്കുള്ള സഞ്ചാരപഥം നമുക്കു തുറന്നു തരുന്നത്ര വിശാലവുമാണ്.
            
കവി തന്നെ ഈ കവിത പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ശബ്ദങ്ങൾക്കും നമ്മുടെ ഭാഷയിലെ ചിത്രസമാനമായ ലിപികൾക്കുമാണ് അവിടെ ഊന്നൽ. ഞാനാണെങ്കിൽ മറ്റൊരു രീതിയിലാകും പരിഭാഷപ്പെടുത്തുക.
(ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങൾ എഴുതി അതിന് 26 മുറിവുകൾ എന്നു പേരു നൽകിയാൽ അത് ഒരു സ്വതന്ത്ര പരിഭാഷയാകും എന്ന് ചിന്തിക്കുക) ശബ്ദത്തിന് പ്രാധാന്യം കൊടുത്തിരുന്ന കാലം, ഘടനയെ മുമ്പോട്ടുവച്ച കാലം ഇതു രണ്ടും ഇന്നു ചരിത്രമാണ്.
ഈ ചരിത്രത്തെ വളമാക്കാനും നിരാകരിക്കാനും കവിതയ്ക്ക് കഴിയുന്നതുകൊണ്ടാണ്  ഒച്ച എന്ന വാക്ക് തിരഞ്ഞെടുത്തത്.
ഒരു performer കൂടിയായതു കൊണ്ടാവാം
ഈ ആവിഷ്കാരങ്ങളിലേക്ക് കവി നയിക്കപ്പെടുന്നത്. കവിതയെ നേരിട്ട്
വായനക്കാരുടേതു മാത്രമായി അനുഭവപ്പെടുത്തുന്ന അപൂർവത.
ഭാഷയെ ഭാഷ കൊണ്ട് ചോദ്യം ചെയ്യുന്ന ഒരു തരം രംഗഭാഷ!
               
വാക്കുകൾ , അവയുടെ ആവർത്തനങ്ങൾ എന്നിവയിലൂടെ സമകാലിക ഇന്ത്യയുടെ ഉൽക്കണ്ഠകളെ അവതരിപ്പിക്കുന്ന രീതി, 'ഹാഥ്റാസിലെ പെൺകുട്ടി' പോലെയുള്ള കവിതയിലൂടെ രതീഷ് പ്രകടമാക്കിയിട്ടുള്ളതാണ്. ഈ കവിത പക്ഷെ, വേറൊരു മാതൃക Stage ചെയ്യുന്നു.
               
അക്ഷരവും അറിവും കവിതയുമെല്ലാം മുറിവുകളായി വ്യാഖ്യാനിക്കപ്പെടുന്ന അനുഭവം
വാത്മീകി മുതൽ തുടങ്ങുന്നതാണ് .
ഈ തുടർച്ചയെ സമകാലികമാക്കുന്ന കവിക്ക് അഭിനന്ദനങ്ങൾ.

  Poetry
Fifty-one wounds
Ratheesh Krishna 

അ ആ ഇ ഈ ഉ ഊ ഋ
a ā i ī u ū r̥
എ ഏ ഐ ഒ ഓ ഔ അം അ :
e ē ai o ō au aṁ a :

ക ഖ ഗ ഘ ങ
ka kha ga gha ṅa
ച ഛ ജ ഝ ഞ
ca cha ja jha nja
ട ഠ ഡ ഢ ണ
ṭa ṭha ḍa ḍha ṇa
ത ഥ ദ ധ ന
ta tha da dha na
പ ഫ ബ ഭ മ
pa pha ba bha ma
യ ര ല വ ശ ഷ സ 
ya ra la va śa ṣa sa
ഹ ള ഴ റ.
ha ḷa ḻa ṟa.

Photo :
Movie : Wings of Palm tree.
Ratheesh Krishna.

Share :