Archives / April 2021

   ഡോ. നീസാ
ജീവിതം

ജീവിതം അനിർവചനീയമാം ഒരു പ്രതിഭാസം
ഇന്നലെ വരെ കളിച്ചു ചിരിച്ചു ഉറങ്ങിയവൻ
ഇന്നിതാ ഒന്നിനും പ്രതികരിക്കാനാവാതെ
ചലനമറ്റ ഉടലുമായി മിഴികൾ മാത്രം ചലിപ്പിച്ച്
നിർവികാരനായി, നിസ്സംഗനായി, നിസ്സഹായനായി,
നൈരാശ്യത്തോടെ, ദയനീയമായി ഉറ്റു നോക്കുന്നു;
"എന്നെ എന്തിനിങ്ങനെ കിടത്തിയിരിക്കുന്നു" എന്നോ;
"ഇനി എന്റെ ഗതി എന്ത്" എന്നോ ചോദിക്കും പോലെ ;
ഹേ മനുഷ്യാ ഓർക്കുക!
 നാളെ ഈ അവസ്ഥ നിങ്ങൾക്കും
എന്തിനീ ഗർവ്, എന്തിനീ അഹങ്കാരം, എന്തിനീ ക്രൂരത?

Share :