Archives / April 2021

പോതുപാറ മധുസൂദനൻ
സന്യാസം

കാഴ്ചകൾ മങ്ങി 

മനസ്സിരുളിൽ

സാക്ഷിയായ് ചരസ്സിൻ ലഹരി മാത്രം

കഷ്ടകാലത്തിൻ കഴുത്തറുത്തു

ശിഷ്ടകാലത്തിനു ബലികൊടുത്തു

കർമ്മദോഷത്തെ കടവിറക്കി

അരി നനച്ചിട്ടു കുളിച്ചു കേറി

ദൃഷ്ടിദോഷത്തെ

പിഴുതെടുത്തു

ചുണ്ണാമ്പരത്തം

കുരുശ്ശിയാടി

നട്ടുച്ച നേരം തീപ്പന്തത്താലെ

നാട്ടു ദോഷങ്ങളുഴിഞ്ഞെറിഞ്ഞു

ദിക്കുകൾ നാലും

ചുഴിഞ്ഞു നോക്കി

അഷ്ടദിക്പാലകർ

ഞെട്ടി മാറി

താഴേയ്ക്ക്നോക്കി

തല ചെരിച്ച്

മേലേയ്ക്ക് നോക്കി

മിഴി നിറച്ച്

കാളി കരിംങ്കാളി

മന്ത്രം ചൊല്ലി

കാമമു കുളം

പിഴുതെടുത്തു

പട്ടിൽ പൊതിഞ്ഞു

തലയിൽ വച്ചു

ഗോപുരം ചുറ്റി

വലതു വന്നു

ഗോപുരത്തിണ്ണേൽ

നടയ്ക്കു വച്ചു

കാളിയെ നോക്കി

തൊഴുതുറഞ്ഞു 

കാലുകൾ നീട്ടി

നടന്നു കൊണ്ടു്

കാടുകൾ മേട്

ചവച്ചിറക്കി

കൈലാസനാഥനെ

കണ്ണുവച്ചു്

കൊടുമുടി കയറാൻ

നടന്നു പാദം

 

 

 

Share :