Archives / May 2018

മുല്ലശ്ശേരി
കുടുംബശ്രീ – നമ്മുടെ നിത്യജീവിതത്തിൽ

കുടുംബശ്രീ – നമ്മുടെ നിത്യജീവിതത്തിൽ

നമ്മുടെ നിത്യജീവിതത്തിൽ കുടുംബശ്രീ എന്ന പ്രസ്ഥാനത്തിന് ഇന്നുള്ള പങ്ക് വളരെ വലുതാണ്. ഇങ്ങനെയൊരു പ്രസ്ഥാനം കേരളത്തിലില്ലായിരുന്നുവെങ്കിൽ ഇപ്പോഴുള്ള ചിത്രത്തിന് പകരം വെയ്ക്കേണ്ട ചിത്രം ഏറെ ഭയാനകമായിരിക്കും എന്നതിന് സംശയം വേണ്ട.

നമ്മുടെ പ്രതിശീർഷവരുമാനത്തിൽ കാതലായ വ്യതിയാനമാണ് ഈ പ്രസ്ഥാനം കേരള ജനതയ്ക്കു പ്രദാനം ഇതുവരെ ചെയ്തിട്ടുള്ളത്. അത് എങ്ങനെ സാധിച്ചുവെന്ന് നമുക്ക് നോക്കാം – ഇക്കഴിഞ്ഞ 20 വർഷത്തെ അവരുടെ കഠിനാധ്വാനംകൊണ്ട് തന്നെയാണ് ഇക്കാണുന്ന തലത്തിൽ അവർക്ക് എത്തിച്ചേരാൻ സാധിച്ചത്. അവരുടെ മാതൃകാപരമായ ദാരിദ്ര്യ നിർമ്മാർജ്ജനയജ്ഞം – സ്ത്രീശാക്തീകരണവും തുല്യ നീതിയും ഒപ്പം ആരോഗ്യവും ശുചിത്വവും തുടങ്ങി അവർ നേടിയെടുത്തതും നേടിയെടുത്തുകൊണ്ടിരിക്കുന്നതുമായ കർമ്മപദ്ധതികൾ അവർക്ക് ഉത്തേജനം നൽകുന്നതോടൊപ്പം പൊതുസമൂഹത്തിലും അതിന്റെ പുതിയ പ്രത്യാശകൾ കൊണ്ടുവരാൻ അവർക്കു സാധിച്ചത്.

അവരുടെ ബൃഹ ത്തായ പദ്ധതികളെ കുറിച്ച് ഇവിടെ അവലോകം ചെയ്യുന്നില്ല – മറിച്ച് അവരിൽ കാണുന്ന ആത്മാർത്ഥതയെ ശ്ലാഷിക്കാതിരിക്കാൻ ആർക്കും കഴിയുകയില്ല തന്നെ. ഇനി കണ്ണാടി മാഗസിനെക്കുറിച്ച് – കണ്ണാടിയുടെ വെബ്സൈറ്റിൽ ആദ്യമേ തന്നെ “കുടുംബശ്രീ” എന്നൊരു ഹെഡ് കൊടുത്തിരുന്നു കാരണം ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായിട്ടുള്ള പ്രസ്ഥാനങ്ങളിൽ മുൻ പന്തിയിൽ എത്തി നിൽക്കുന്നത് “കുടുംബശ്രീ” തന്നെയാണ്.

കുടുംബശ്രീയുടെ കേരളത്തിലെ ഏത് യൂണിറ്റിൽ നിന്നുമുള്ള അവരുടെ പ്രവർത്തനത്തന് ഉത്തേജനം നൽകുന്ന രീതിയിലുള്ള ഓഡിയോ/ വീഡിയോ ഒപ്പം യൂണിറ്റിലെ അംഗങ്ങളിൽനിന്നും സാഹിത്യത്തിൽ മുൻതൂക്കം നൽകുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവ കണ്ണാടി മാഗസിനിൽ പ്രസിദ്ധീകരിക്കാൻ തയ്യാറുമാണ്.

പുതിയൊരു തുടക്കത്തിന് നമുക്ക് കൈകോർക്കാം

മുല്ലശ്ശേരി

Share :