Archives / April 2021

ശുഭശ്രീ പ്രശാന്ത്
രണ്ടാം വരവിലും കരുതലോടെ

കോവിടിന്‍റെ രണ്ടാം തരംഗം പലരിലും ആശങ്കയും ഭയവും
ഉണ്ടാക്കുന്നുണ്ടാകാം . നമുക്ക് ഭയമാണ് കരുതലാണ് വേണ്ടതു
നാം നമ്മെ സ്വയം സംരക്ഷിക്കാനും ഒപ്പം നമ്മിൽ നിന്നും മറ്റൊരാൾക്ക് രോഗം
പകരാതെയിരിക്കാൻ കരുതലോടെയും മുന്നോട്ട് പോയാൽ ഈ രണ്ടാം ഘട്ടവും
പൊരുതി ജയിക്കാൻ നമുക്ക് സാധിക്കും

ബാഗ്യമായി ഇവയെ നേരിടാൻ നമ്മുക്ക് ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാം

1. മാസ്ക് ധരിക്കുക
2. സാമൂകിക അകലം ഉറപ്പുവരുത്തുക
3. സാനിറ്റിസേർസ് ഉപയോഗിക്കുക
4. കഴിയുന്നതും കൂട്ടത്തിൽ നിന്നും ഒഴിയാൻ ശ്രമിക്കുക
5. ശരീര ശുചിത്വം ഉറപ്പാക്കുക
6. പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ളവർ കോവിഡ് ടെസ്റ്റ്
നടത്തി സ്വയം സുരക്ഷിതർ ആകുന്നതിനൊപ്പം സാമൂഹിക
പ്രതിപദതയും ഉറപ്പാക്കുക

ആന്തരികമായി ഇവയെ നേരിടാൻ നമ്മുക്ക് പ്രധിരോധ ശേഷി വർദ്ധിപ്പിക്കാം
പോഷക ഗുണമുള്ള ഭക്ഷണം കഴിച്ച് രോഗപ്രതിരോധ ശേഷി
വര്‍ധിപ്പിക്കാവുന്നതാണ് . വൈറ്റമിന്‍ എ, ഡി, ബി, സി, ഇ സെലീനിയം,സിങ്ക് ,
മഗ്നീഷ്യം , എനീ പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങള്‍ രോഗ പ്രതിരോധ
ശേഷി വര്‍ധിപ്പിക്കാൻ സഹായകരമാകും .കൂടാതെ നല്ല കൊഴുപ്പടങ്ങിയവയും ,
പ്രോബിയോട്ടിക് ,പ്രീബൈക്കോടിക് പിന്നെ നമ്മുടെ പ്രൊറ്റീനും .
ഇവയെല്ലാം ക്രമമായും കൃത്യമായും ഉപയോഗിക്കണം എന്ന് മാത്രം

നമുക്ക് ഒന്ന് ശ്രെമിക്കാം

മുഴുധാന്യങ്ങളിലെ തവിടിൽ സിങ്ക് , ബി വിറ്റാമിനുകൾ , സെലിനിയും
,കോപ്പർ തുടങ്ങിയവ അടങ്ങിയിട്ടുണ്ട് ആയതിനാൽ നിത്യോപയോഗ്യമായ ഇവയെ
നമ്മുക്ക് കൂട്ടായി കൂടെ ചേർക്കാം.മാംസ്യത്തിന്‍റെ കലവറയായ പയർപരിപ്പു
വർഗ്ഗങ്ങൾ, മൽസ്യ മാംസാദികൾ നമ്മുടെ നിത്യ ഭക്ഷണത്തിന്‍റെ ഭാഗമാക്കുക.
കൊഴു അടങ്ങിയ മാംസാഹാരം ഒഴിവാക്കാം. എച് ഡി എൽ കൊളസ്‌ട്രോളിന്‍റെ
വർദ്ധവിനൊപ്പം , ജീവകം ഇ , സെലീനിയം , മഗ്നീഷ്യം , തുടങ്ങിയവയും പ്രധാനം
ചെയുന്ന നട്സ് ദിവസേന ഒരുപിടി ഉപയോഗിക്കാം ( വിവിധ താരം നട്സ് കളുടെ
മിശ്രിതമായാൽ ഉത്തമം )ജീവകം സി , ആന്റിഓക്സിഡന്റുകൾ അടങ്ങിയ
പച്ചക്കറികളും പഴവർഗ്ഗങ്ങളും നിത്യേന ഭക്ഷണത്തിൽ ഉൾപെടുത്തുക . നാരുകൾ
അടങ്ങിയ ഭക്ഷ്യ വസ്തു ക്കളായ ഇലക്കറികൾ , പച്ചക്കറികൾ തുടങ്ങിയവ
നമ്മുടെ ഭക്ഷ്യ സംസ്കാരമാക്കൂ. തെര് , തേൻ, ഓട്സ്, വാഴപ്പഴം, പയറുവർ​ഗങ്ങൾ
തുടങ്ങിയ ഭക്ഷണങ്ങളിലെ പ്രോബയോട്ടിക്സ്സിന്‍റെ സാനിധ്യം നമുക്ക്
പ്രയോജനപ്പെടുത്താം.
ബീൻസ്, ലെഗ്‌മീസ് , കേക്കയോ, മിസോ , ന്യൂട്രിഷണൽ യീസ്റ്റ് ,
ബ്രോക്കോളി , ഗ്രീൻ ബീൻസ് ചോക്ലേറ്റ്, തണ്ണിമത്തന്‍, മത്തങ്ങാക്കുരു
തുടങ്ങിയവയിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.
പഴം, ബ്രൊക്കോളി തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍
മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാം.
കുരുമുളക്, ഇലക്കറികള്‍, കിവി , കപ്പയ്ക്ക ,, നാരയങ്ങാ തക്കാളി, ഓറഞ്ച്
എന്നിവ വിറ്റാമിന്‍ സി ലഭിക്കുന്നതിന് സഹായിക്കും.
ബദാം . സൂര്യകാന്തി വിത്തുകൾ , സ്പിനാച് , അവോക്കാട, മധുരക്കിഴങ്,
ഇലക്കറികൾ , hazelnuts എന്നിവ ജീവകം ഇയുടെ പ്രധാന സ്രോതസുകൾ ആണ്

അടുക്കളയിലെ കേമന്മാർ
ഇഞ്ചി , വെളുത്തുള്ളി , മഞ്ഞൾപൊടി, കറുവപ്പട്ട , കരുംജീരകം ,കുരുമുളക്
തുടങ്ങി നിത്യവും നമ്മൾ ഉപയോഗിക്കുന്ന മസാല കൂട്ടുകൾ നമ്മെ പ്രതിരോധശേഷി
വർധിപ്പിക്കാൻ സഹായിക്കുന്നവയാണ് . എന്നിരുന്നാലും അവയുടെ സാധാരണ
അളവിൽ കൂടുതലായുള്ള ഉപഭോഗം അരുത്.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച വസ്തുക്കളില്‍
ഒന്നാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന ഘടകത്തില്‍
ആന്റി ബാക്ടീരിയല്‍, ആന്റി സെപ്റ്റിക് എന്നീ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
കുരുമുളകിലെ പെപ്പറിൻ എന്ന ഘടകം കുർകുറുമിന്റെ ആഗിരണത്തെ

പൂര്ണമാക്കാൻ സഹായിക്കുന്നു കൂടാതെ ദഹന പ്രശ്‌നങ്ങള്‍ക്കും കുരുമുളക്
മികച്ചതാണ്.
ജലം മൃതസഞ്ജീവനി
മൃതസഞ്ജീവനിയായി കാണാക്കപ്പെടുന്ന ജലത്തിന്റെ ഉപയോഗം
വർധിപ്പിക്കുക, ഇതു രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ,.നിങ്ങളുടെ
ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്നും സംരക്ഷിക്കാനും ഒപ്പം ശരീരത്തിൽ
നിന്നും വിഷവസ്തുക്കളെ പുറന്തള്ളാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും
സഹായിക്കുന്നു.
ഉറക്കം
പകൽ നേരത്തെ ഉണർന്നു രാത്രിയിൽ നേരത്തെ ഉറങ്ങാൻ ശീലിക്കുക. ഉച്ചയുറക്കം
ഒഴിവാക്കുക. 8 മണിക്കൂര്‍ രാത്രിയുറക്കം ശീലമാക്കുക.
വ്യായാമം
.വീട്ടിനുള്ളിൽ നിന്നും ചെയ്യാവുന്ന വ്യായാമ മുറകൾ ശീലിക്കുന്നത് ഉത്തമം .
ദീര്‍ഘശ്വസനം, നാഡീശുദ്ധിപ്രാണായാമം , തുടങ്ങിയ ശ്വസനക്രിയകളുടെ
പരിശീലനവും ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക
പ്രമേഹം , ഹൃദ്‌രോഗം, ശ്വാസകോശരോഗങ്ങൾ , തുടങ്ങി മറ്റു ജീവിതശൈലി
രോഗങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കുക
 മറ്റുള്ളവളുമായി സമ്പർക്കം കുറയ്ക്കുക
 ബ്ലഡ് ഷുഗർ ലെവൽ നിയന്ദ്രിച്ചു നിർത്തുക
 കൃത്യമായും മരുന്നുകൾ കഴിക്കുക
 മധുരം , എണ്ണ, അധികം കൊഴുപ്പടങ്ങിയ മാംസങ്ങൾ എന്നിവ നിയന്ദ്രിക്കാം
 വിവാഹം മരണം തുടങ്ങി പൊതു പരിപാടികളിൽ നിന്നും വിട്ടു നിൽക്കുക
 പോഷമൂല്യവും ആരോഗ്യവും പ്രധാനം ചെയ്യുന്നവ ആഹരിക്കുക
 മാംസ്യം , നാര്, ജീവങ്ങൾ തുടങ്ങിയ പോഷകങ്ങൾ ദൈനംദിനം ഭക്ഷണത്തിൽ
കൊണ്ടുവരിക തുടങ്ങിയവ ശ്രദ്ധിക്കുക .
ശ്രദ്ധിക്കുക ഒരു പ്രത്യക ഭക്ഷണത്തിനോ മറ്റു പ്രത്യക വസ്തുക്കൾക്കോ
കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ല . നമ്മുക്ക് മുകരുതലുകൾ
എടുക്കാം, ആരോഗ്യപ്രവർത്തകരെയും സർക്കാരിനെയും അനുസരിക്കാം. വ്യാജ

വാർത്തകളിലും വ്യാജ പ്രചാരണങ്ങളിലും പങ്കാളികൾ ആകരുതേ . നമുക്ക്
തൊഴുകൈകൊളടെ കരളുറപ്പോടെ ഒന്നിച്ചു പൊരുതാം .
.

. Subhasreeprasanth
Msc CND, PGD OBWMN,Msc Psychology,DE
Clinical nutritionist Attukal Devi Hospital & Hrydayalaya heart foundation
Director & Dietician NutriYoPlus

Share :