Archives / April 2021

മാത്യു പണിക്കർ
യാത്രാമൊഴി

ആക്രിപെറുക്കുന്ന ബാലൻ 

ഇന്ന് ആകെ സന്തോഷത്തിലാണ്

കിട്ടിയതെല്ലാം

പ്ലാസ്റ്റിക് പേനകൾ.

ആരോ വലിച്ചെറിഞ്ഞു 

ഒരിക്കൽ പോലും

ഉപയോഗിച്ചിട്ടില്ലാത്ത 

ഒരു ഒരു കുന്നോളത്തിൽ നിന്ന്

ഒരു ചാക്കോളാം

നിറച്ചെടുത്തു

ബാക്കി അവിടെ തന്നെ

വ്യസനത്തോടെ

ഉപേക്ഷിക്കേണ്ടി വന്ന

പ്ലാസ്റ്റിക് പേനകൾ.

സ്വാതന്ത്ര്യത്തിലേക്കു

രക്ഷപെടാൻ മോഹിച്ച

മഷിയുടെ ഓരോ തന്മാത്രയും

ചത്ത് മലച്ച കിടക്കുന്ന

വാഗണുകളാണ്   താൻ എങ്ങോ

തള്ളി കൊണ്ട് പോകുന്നതെന്ന്

പാവം അറിഞ്ഞിരിക്കില്ല.

അവൻ അകെ സന്തോഷത്തിലാണ്

ഇന്ന് വിരൽ തുമ്പിൽ ഉണരുന്ന

ശതകോടി അക്ഷരങ്ങൾക്ക്

ഒഴുകാനും ഉണങ്ങാനും

സമയം ആവശ്യമില്ലാതിരിക്കെ        

സദാ മൂക്കൊലിപ്പിച്ചുള്ള

പേനകളുടെ ദൈന്യ ഭാവം

ചരിത്രത്തിലേക്ക് വഴി മാറിയത്

അവനോ പേനകളോ

അറിഞ്ഞിരിക്കില്ല

 

Share :