Archives / April 2021

   സന്തോഷ്‌ ശ്രീധർ.
യാത്രാമൊഴി

യാത്രയായി, ചങ്ങാതി
ഇനിയൊരൊത്തു ചേരലിനില്ലെന്നപോലെ,
നിനച്ചിരിക്കാതെ വന്നോരഥിയോടൊപ്പം.

എങ്കിലും,
എന്നിലെ ദാഹമടങ്ങിയില്ലിനിയുമേറെ
ജീവിക്കണമിവിടെ,
എന്നോതിയെൻ മനം

എൻ കൂടപ്പിറപ്പുകൾ, തനയർ,
ബന്ധുക്കൾ സുഹൃത്തുക്കളെല്ലാരുമൊത്തു
കഴിഞ്ഞീടണ മെനിക്ക്.

എന്നാലൊരു സത്യം മറക്കാവതല്ല
ജനിച്ചാൽ മരിക്കണമൊരുനാളെ
ങ്കിലുമത് മാരണമാകാതിരിക്കണം
അതിനായ് വീണ്ടുമൊന്നു ചേരുവാൻ
വരുക, നീ സോദരായീ ഭൂമിയിൽ.

മുന്നോട്ട് തന്നെ ഗമിക്കുക നീ,
വീണ്ടും പിന്നാമ്പുറത്തുള്ളതൊ-
ന്നുമേ നോക്കാതെ,
ഗതകാല ചിന്തകളൊന്നുമേയേശാതെ.

അഗ്നി സ്പുലിംഗങ്ങൾ
വാനോള മുയരട്ടെ
ആഗ്നേയ ശക്തിയിൽ
കത്തിപ്പടരട്ടെ
ചെങ്കതിരിന്റെ ശോഭയിൽ
മുങ്ങിയ ചക്രവാളത്തെ
മുറുകെ പുണരട്ടെ.

തീ നാളമായി ജ്വലിച്ചു നീ
വീണ്ടുമീ രാവിന്റെ വിരിമാറിൽ
തല ചായ്ച്ചുറങ്ങൂ...........

Share :