Archives / April 2018

മുല്ലശ്ശേരി

കഴിഞ്ഞൊരുനാൾ എനിക്ക് whatsapp ഇത് വന്ന ഒരു മെസ്സേജിന്റെ പൂർണ രൂപം എവിടെ ചേർക്കുന്നു

\" പ്രകൃതി സ്നേഹികളുടെ ബൈബിൾ \" എന്നു വിശേഷിക്കപ്പെടുന്ന റേയ്ച്ചൽ കാഴ്സണിന്റെ *Silent spring* എന്ന പുസ്തകത്തിന്റെ മലയാളവിവർത്തനമായ *\' നിശബ്ദവന്തം\'* - ത്തിന്റെ 1400-ഓളം കോപ്പികൾ പ്രസാധകന്റെ പക്കലുണ്ട്. ഇരു- വൃക്കകളും തകരാറിലായി ഡയാലിസ് ചെയ്തുകൊണ്ടിരിക്കുന്ന, ഇതിന്റെ പ്രസാധകൻ അതിജീവനത്തിനായി പോരാടുകയാണ്. ഇനിയും വിറ്റഴിക്കപ്പെടാതെ മിച്ചം വന്നിട്ടുള്ള ഈ കോപ്പികൾ വിറ്റുകിട്ടുന്ന പണം ഇദ്ദേഹത്തിന്റെ ചികിത്സാ ചിലവിന് ഉപകാരപ്പെടും. മലയാളഭാഷാ അധ്യാപകനായ എ. പ്രദീപ് കുമാറിന്റെ ലളിതസുന്ദരപരിഭാഷയായ ഈ പുസ്തകം അറിവിന്റെ ഒരു ഭണ്ഡാരമാണ്. ലളിതമായ അവതരണം ഗഹനമായ അറിവുകളെ നമ്മിലേക്കെത്തിക്കും. Silent spring പ്രസിദ്ധീകരിച്ച് അരനൂറ്റാണ്ട് പിന്നിടുന്ന ഇന്ന് ഇതുയർത്തുന്ന ചോദ്യങ്ങൾ സമകാലികകേരളസാഹചര്യത്തിൽ ഏറെ പ്രസക്തമാണ്.
ഇത് പരിസ്ഥിതിസ്നേഹികൾക്ക് ഒരു പുസ്തകം മാത്രമല്ല; വികാരമാണ്. ഊർജ്ജമാണ്.
അകാലത്തിൽ നമ്മിൽനിന്നും വേർപ്പെട്ട പരിസ്ഥിതി സ്നേഹി ആന്റപ്പൻ ചേട്ടൻ, ഗ്രീൻ കമ്മൂണിറ്റി കൂട്ടായ്മ്മക്കായി കേരളത്തിൽ ഓടിനടന്ന് പ്രചരിക്കപ്പെട്ട ഇത് ആയിരക്കണക്കിന് വരുന്ന ഗ്രീൻ കമ്മൂണിറ്റി മെമ്പർമാരെങ്കിലും ഓരോ കോപ്പി വായിക്കാനായി വാങ്ങുകയോ ആർക്കെങ്കിലും വാങ്ങിയെത്തിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. വായിക്കാനാഗ്രഹിക്കുന്നവരും പുസ്തകം വാങ്ങി അദ്ദേഹത്തെ സഹായിക്കാനാഗ്രഹിക്കുന്നവരും ഇതിന്റെ പ്രസാദകനെ നേരിട്ട് ബന്ധപ്പെടാം. പുസ്തകത്തിന് ₹150 ആണ് വില.
Joy Rajan E J
Acc no: 57051844704
IFSC code: SBTR0000680
SBI, Chalakudy branch
ഈ അക്കൗണ്ടിലേക്ക് പുസ്തകത്തിന്റെ വിലയായ ₹150 ഡെപ്പോസിറ്റ് ചെയ്ത് അദ്ദേഹത്തിന്റെ നമ്പറായ 9287923025 നിങ്ങളുടെ അഡ്രസ്സ് മെസേജ് ചെയ്താൽ മതി. ക്വരിയർ അയച്ചുതരാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ക്വരിയർ ചാർജ്ജ് അദ്ദേഹം വഹിച്ചോളും.
ഈ മെസ്സേജ് കിട്ടിയ ശേഷം ശ്രീ എം.കെ ഹരികുമാറുമായി ബന്ധപെട്ടു . അദ്ദേഹം നിർദ്ദേശിച്ചത് ബുക്കിന്റെ റിവ്യൂ അദ്ദേഹം എഴുതാമെന്നും ആ റിവ്യൂ കുടി ചേർത്ത് \" കണ്ണാടി മാഗസിൻ\" ൽ പ്രസിദ്ധികരിക്കണം . മാഗസിൻ വായിക്കുന്ന ആളുകൾ ഉറപ്പായും Joy Rajan E J യെ സഹായിക്കാൻ മുന്നിട്ടിറങ്ങും
ഈ നല്ല സംരംഭത്തിനു എല്ലാ അക്ഷര സ്നേഹികളുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു
ശ്രീ എംകെ ഹരികുമാറിന്റെ റിവ്യൂ താഴെ ചേർക്കുന്നു
പരിസ്ഥിതി നാശത്തെക്കുറിച്ച് മുന്നറിയിപ്പ്
പരിസ്ഥിതി നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകത്തിന്‍റെ ശ്രദ്ധനേടിയ റേച്ചല്‍ കാഴ്സണ്‍ എന്ന സമുദ്രജീവശാസ്ത്രജ്ഞയുടെ നിശ്ശബ്ദ വസന്തം മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കയാണ് എം. പ്രദീപ് കുമാര്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ അദ്ദേഹം നേരത്തെ ഉക്രേനിയന്‍ കവി വാസില്‍ മഖ്നോവിന്‍റെ കവിതകള്‍ മൊഴിമാറ്റിയിട്ടുണ്ട്. കുറച്ചുകൂടി ശ്രമകരമാണ് കാഴ്സണിന്‍റെ പുസ്തകത്തിന്‍റെ മൊഴിമാറ്റം. 1962-ലാണ് അവര്‍ ഈ ഗ്രന്ഥമെഴുതിയത്. വന്‍തോതില്‍ കീടനാശിനി ഉപയോഗിച്ചുള്ള കൃഷിയുടെ ആപത്തിനെക്കുറിച്ച് അവര്‍ ഈ പുസ്തകത്തിലൂടെ ചില പ്രവചനങ്ങള്‍ നടത്തി. വ്യവസായശാലകളുടെ അവകാശവാദങ്ങള്‍ തള്ളിക്കൊണ്ട്, രാസവസ്തുക്കളുടെ അമിതപ്രയോഗം മാനവരാശിയെ എങ്ങനെയാണ് തകര്‍ക്കുന്നതെന്ന് അവര്‍ എഴുതി. അമേരിക്കന്‍ പൊതുസമൂഹം കാള്‍സണിന്‍റെ അങ്കലാപ്പ് ശ്രദ്ധിച്ചു. രാസപദാര്‍ത്ഥങ്ങളുടെ നിര്‍മ്മാതാക്കളായ കമ്പനികള്‍ കാഴ്സണെ തള്ളി മറുവാദമുന്നയിച്ചെങ്കിലും ആദ്യമായി ഡി.ഡി.ടി. കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് അധികാരികളെക്കൊണ്ട് ഉത്തരവിറക്കിക്കാന്‍ കഴിഞ്ഞു. അമേരിക്കയില്‍ പരിസ്ഥിതി പ്രസ്ഥാനം ശക്തിയാര്‍ജിക്കുന്നത് ഇതേ തുടര്‍ന്നാണ്. ഡിസ്കവര്‍ മാഗസിന്‍ കാഴ്സണിന്‍റെ പുസ്തകത്തെ എല്ലാ കാലത്തെയും മികച്ച 25 പുസ്തകങ്ങളിലൊന്നായി തിരഞ്ഞെടുത്തിരുന്നു.
കൊതുകുകളെ കൊല്ലാന്‍ ഡി.ഡി.റ്റി. തളിച്ചതിന്‍റെ ഫലമായി പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണതാണ് കാഴ്സണെ ഈ വഴിക്ക് കൂടുതല്‍ പഠനം നടത്താന്‍ പ്രേരിപ്പിച്ചത്.
മനുഷ്യന്‍ നടത്തുന്ന രാസപരീക്ഷണങ്ങള്‍ നമ്മുടെ വംശത്തിന്‍റെ നിലനില്പ് തന്നെ ചോദ്യം ചെയ്യുകയാണ്. വിദ്യാസമ്പന്നരായ ആളുകള്‍തന്നെ വ്യവസായത്തിന്‍റെയും അത്യുല്‍പ്പാദനത്തിന്‍റെയും പേരു പറഞ്ഞ് ഈ ക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമേരിക്കയില്‍ മാത്രം, ഒരു വര്‍ഷം അഞ്ഞൂറിലേറെ പുതിയ രാസപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെടുകയാണെന്ന് കാഴ്സണ്‍ ഈ പുസ്തകത്തില്‍ അറിയിക്കുന്നുണ്ട്. പരിസ്ഥിതിയുടെ സാര്‍വത്രികമായ മലിനീകരണം ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് വര്‍ഷങ്ങളായി.
രാസയുദ്ധത്തിന്‍റെ മുന്നൊരുക്കം എന്ന നിലയ്ക്ക് രൂപപ്പെട്ടതാണ് ചില രാസപദാര്‍ത്ഥങ്ങളെന്ന് അവര്‍ വിവരിക്കുന്നു. പിന്നീട് അവ കീടങ്ങളെ നശിപ്പിക്കാനായി ഉപയോഗിക്കാമെന്ന് കണ്ടെത്തുന്നു. ഇത് കച്ചവടസാധ്യതയാണ്. \"രാസായുധം പോലുള്ള പദാര്‍ത്ഥങ്ങളുടെ പ്രഹരശേഷി ആദ്യം പ്രയോഗിക്കപ്പെടാറുള്ളത് ചിലയിനം പ്രാണികളിലാണ്. പരീക്ഷണശാലകളില്‍നിന്നും രാസപദാര്‍ത്ഥങ്ങളുടെ എണ്ണമറ്റ പിറവിയെടുക്കലിലാണ് ഇത് കലാശിച്ചത്. തډാത്രകളുടെയും ആറ്റങ്ങളുടെയും കൂട്ടിച്ചേര്‍ക്കലിലൂടെയും പുനഃക്രമീകരണത്തിലൂടെയും യുദ്ധപൂര്‍വ്വ കീടനാശിനികളില്‍ നിന്നും രൂപത്തിലും നശീകരണശേഷിയിലും തികച്ചും നൂതനവും മാരകവുമായ പുതിയ രാസപദാര്‍ത്ഥങ്ങള്‍ രൂപപ്പെടും\" - കാഴ്സണ്‍ എഴുതുന്നു.
മിനോസോട്ടയില്‍ എം. മരങ്ങളെ (ഋഹാ ൃലേലെ) ബാധിക്കുന്ന ഫംഗസിനെയാണ് ഡച്ച് എം രോഗം (ഊരേവ ഋഹാ റശലെമലെ) എന്ന് വിളിക്കുന്നത്. ഇത് 1951-ലാണ് ആദ്യം കണ്ടെത്തിയത്. വണ്ടുകളാണ് ഈ രോഗത്തിനു കാരണം. പ്ലാന്‍റ്പതോളജിസ്റ്റ് ഡേവിഡ് എം ഫ്രിഞ്ച് ഇത് സംബന്ധിച്ച് ആദ്യപഠനങ്ങള്‍പുറത്തുവിട്ടു. 1959 വരെ തുടര്‍ച്ചയായി വണ്ടുകളെ ഉډൂലനം ചെയ്യാനായി. അതിന്‍റെ ഫലമായി മരങ്ങള്‍ ഭൂരിപക്ഷവും ഉണങ്ങി. എന്നാല്‍ പകുതി മരങ്ങളെ മാത്രമേ രോഗം ബാധിച്ചിരുന്നുള്ളൂ എന്ന യാഥാര്‍ത്ഥ്യം കാഴ്സണ്‍ പുറത്തുവിടുന്നു.
നഗരപ്രാന്തങ്ങളില്‍ ചില മരങ്ങള്‍ മാത്രം നട്ടുവളര്‍ത്തുന്നത് കീടങ്ങള്‍ക്ക് പെരുകാനുള്ള അവസരമുണ്ടാക്കുന്നു. ജൈവവൈവിധ്യം ഇല്ലാത്തതുകൊണ്ട് കീടങ്ങള്‍ക്ക് നാശമുണ്ടാകുന്നില്ല.
എം. മരങ്ങളില്‍ വിഷം തളിച്ചപ്പോള്‍ വസന്തത്തിന്‍റെ വരവിനെ എതിരേറ്റ റോബിന്‍ കുരുവികള്‍ നശിച്ചു. റോബിനുകളെ വിഷം ബാധിച്ചത് മരങ്ങളുടെ ഇരകളിലൂടെടെയും മണ്ണിരകളിലൂടെയുമാണ്. കാന്‍സര്‍ പുതിയ കണ്ടുപിടിത്തമല്ല. അത് എന്നും ഉണ്ടായിരുന്നു. ആള്‍ട്രാവയലറ്റ് രശ്മികളും പാറകളില്‍ നിന്നുള്ള റേഡിയേഷനും കാന്‍സറിനു കാരണമാകുന്നു. മണ്ണിലെ ആഴ്സനിക് ലവണങ്ങള്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മനുഷ്യന്‍ കാന്‍സറിനു കാരണമാകുന്ന ധാരാളം പദാര്‍ത്ഥങ്ങളെ നിര്‍മ്മിച്ചുവിടുന്നതായി കാഴ്സണ്‍ തെളിവുസഹിതം അവതരിപ്പിക്കുന്നു. ഇത്തരം പദാര്‍ത്ഥങ്ങളെ വൈദ്യശാസ്ത്രഭാഷയില്‍ കാര്‍സിനോജനുകള്‍ എന്നാണ് വിളിക്കുന്നത്. കാഴ്സണ്‍ എഴുതുന്നു: കരിവ്യവസായ യുഗത്തിന്‍റെ പിറവി മുതല്‍ ഇന്നാളുവരെ യാതൊരു വീഴ്ചയും വരുത്താതെ മനുഷ്യന്‍ കരി നിര്‍മ്മിച്ച് അന്തരീക്ഷത്തിലേക്ക് വിടുകയാണ്. ഇങ്ങനെ പുതിയ പുതിയ രാസവസ്തുക്കള്‍ നിര്‍മ്മിച്ചുവിടുന്നതിലൂടെ മനുഷ്യന്‍ പ്രകൃതിയില്‍ മറ്റൊരു സമാന്തര പരിസ്ഥിതി രൂപപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം പദാര്‍ത്ഥങ്ങള്‍ക്ക് പലതിനും ജൈവികമാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശക്തിയുണ്ട്. താന്‍തന്നെ നിര്‍മ്മിച്ചുവിട്ട കാര്‍സിനോജനുകളില്‍ നിന്നും മനുഷ്യനുതന്നെ സംരക്ഷണമില്ല.
രോഗനിരോധനത്തിനുവേണ്ടി പോലും 1943-ല്‍ കീടനാശിനി പ്രയോഗിച്ചതായി കാഴ്സണ്‍ ചൂണ്ടിക്കാട്ടുന്നു. ഇറ്റലിയിലെ സംയുക്ത പട്ടാളം ടൈഫസ് രോഗത്തിനെതിരെ ഡി.ഡി.ടി. പ്രയോഗിച്ചു. തുടരെ ഇതുതന്നെ ചെയ്തു. പിന്നീട് ലക്ഷ്യം മലേറിയയായിരുന്നു. എന്നാല്‍ രോഗവാഹകരായ കൊതുകുകളും ഈച്ചകളും അതീജീവിക്കുകയാണ് ചെയ്തത്. കീടനാശിനി പ്രയോഗത്തിനിരയായ കീടങ്ങളുടെ രണ്ടാം തലമുറ അതിനെ നേരിടാനുള്ള പ്രതിരോധശേഷിയോടുകൂടിയാണ് പിറക്കുന്നത്.
കീടനാശിനികൊണ്ട് സ്വര്‍ഗം ഉണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രോഗം വിതറുന്ന ആധുനിക വ്യവസായത്തിന്‍റെയും വ്യവസായ ഉല്പാദന വളര്‍ച്ചയുടെയും അപകടകരമായ അവസ്ഥ ലോകത്തെ ബോധ്യപ്പെടുത്തുന്ന ഈ കൃതി മലയാളഭാഷയിലേക്ക് വന്നത് എന്തുകൊണ്ടും നന്നായി. പല പരിസ്ഥിതി പഠന റിപ്പോര്‍ട്ടുകളുടെയും പരിസ്ഥിതിനാശത്തെക്കുറിച്ചുള്ള സമീപകാല ലേഖനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഒരു പുതിയ അവബോധം ഉണ്ടായിട്ടുണ്ട്. എങ്കിലും അതിനെല്ലാം തുടക്കമിട്ട, വളരെ സവിശേഷമായ ഒരു ചുവടുവയ്പായിരുന്നു കാഴ്സന്‍റേത്. അവര്‍ ഈ പുസ്തകത്തിലൂടെ ഒരു യുദ്ധമാണ് നയിച്ചത്. വിഷപദാര്‍ത്ഥം ശ്വസിക്കാതിരിക്കാന്‍, ജീവിക്കാനുള്ള മനുഷ്യന്‍റെയും പക്ഷികളുടെയും അവകാശ പ്രഖ്യാപനമായി ഇതിനെ കാണാം.
നിശ്ശബ്ദവസന്തം (പരിസ്ഥിതി)
റേച്ചല്‍ കാഴ്സണ്‍
മൊഴിമാറ്റം : എം. പ്രദീപ് കുമാര്‍
പ്രസാ: ജെ.ആര്‍. ബുക്സ്, കോട്ടയം
ഫോണ്‍: 9287923025
വില - 170/-

Share :

Photo Galleries